- കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു
- റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
Author: staradmin
മനാമ: ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവ ഇന്ന് നടന്ന ഒരു യോഗത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ICRF) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഐസിആർഎഫിന്റെ പുതിയ ടീമിന്റെ ചെയർമാനായി ഡോ. ബാബു രാമചന്ദ്രനെ നിയമിച്ചു. ഐസിആർഎഫിന്റെ ചെയർമാനായി മൂന്നുവർഷത്തെ കാലാവധി പൂർത്തിയാക്കിയ അരുൾദാസ് തോമസിനു പകരം ഡോ. ബാബു ചുമതലയേൽക്കും. പുതിയ എക്സിക്യൂട്ടീവ് ടീമിൽ വൈസ് ചെയർമാനായി അഡ്വ. വി കെ തോമസ്, ജനറൽ സെക്രട്ടറിയായി പങ്കജ് നല്ലൂർ, ട്രഷററായി മണി ലക്ഷ്മണമൂർത്തി, ജോയിന്റ് സെക്രട്ടറിമാരായി നിഷ രംഗരാജൻ, അനീഷ് ശ്രീധരൻ, ജോയിന്റ് ട്രഷററായി രാകേഷ് ശർമ്മ എന്നിവർ ചുമതലയേൽക്കും. അരുൾദാസ് തോമസ് പുതിയ ടീമിനൊപ്പം എക്സ്- ഒഫീഷ്യയോ / ഉപദേഷ്ടാവായി തുടരും. ഭഗവാൻ അസർപോട്ടയും ഉപദേഷ്ടാവായി തുടരും. സുരേഷ് ബാബു, മുരളി നോമുല, സുൽഫിക്കർ അലി, പങ്കജ് മാലിക്, ജവാദ് പാഷ, രമൺ പ്രീത് എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ. നിലവിലെ…
മനാമ: ബഹ്‌റൈൻ പ്രവാസി നാട്ടിൽ മരണപ്പെട്ടു. സംഗീത റസ്റ്റോറന്റ് പാർട്ണറും ടീ ബ്രേക്ക് ചമയം എന്നീ സ്ഥാപനങ്ങളുടെ ഉടമയുമായിരുന്ന ശ്രീകാന്ത് ആണ് മരണപ്പെട്ടത്. സംസ്കാര ബഹ്‌റൈന്റെ തുടക്കം മുതലുള്ള അംഗം കൂടിയായിരുന്നു അദ്ദേഹം. പ്രവാസം മതിയാക്കി കഴിഞ്ഞ ജൂൺ 19 നായിരുന്നു കുടുംബത്തോടൊപ്പം അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ശ്രീകാന്തിന്റെ ദേഹവിയോഗത്തിൽ സംസ്കാര ബഹ്‌റൈൻ ആദരാഞ്ജലികൾ അർപ്പിച്ചു.
‘ഗയ’: ഭൂമിയിലെ മനുഷ്യ പ്രവർത്തനങ്ങളുടെ പാരിസ്ഥിതിക പ്രഭാവം ഉൾക്കൊള്ളുന്ന നൃത്താവിഷ്‌കാരം അണിയറയിൽ
മനാമ: ആനുകാലിക പ്രസക്തിയുള്ള വിഷയവുമായി എത്തുന്ന ബഹ്റൈനിലെ പ്രമുഖ കലാകാരന്മാരുടെ കൂട്ടായ്മയാണ് ‘ലക്ഷ്യ’. ലക്ഷ്യയുടെ ബാനറിന് കീഴിൽ ഒരുക്കുന്ന മനുഷ്യന് ഭൂമിയോടുണ്ടായിരിക്കേണ്ട ആദരവും ആത്മബന്ധവും വ്യക്തമാക്കുന്ന ഒരു കലാസൃഷ്ടിയാണ് ‘ഗയ’ എന്ന നൃത്താവിഷ്‌കാരം. ഭൂമിയിലെ മനുഷ്യ പ്രവർത്തനങ്ങളുടെ പാരിസ്ഥിതിക പ്രഭാവം ഉൾക്കൊള്ളുന്ന ഈ ഇന്ത്യൻ നൃത്ത സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അണിയറയിൽ ആരംഭിച്ചു. ‘ഗയ – ദി മദർ എർത്ത്’ എന്ന നൃത്താവിഷ്‌കാരം വിമെന്‍ എക്രോസ്സ് ബഹ്‌റൈന്‍, ഡൈനമിക് ആര്‍ട്‌സ് എന്നീ കലാസാംസ്‌കാരിക കൂട്ടായ്മകളുമായി ചേര്‍ന്നാണ് ഒരുക്കുന്നത് . കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ബഹ്റൈന്‍ സോപാനത്തില്‍ വച്ച് നടന്ന പൂജാചടങ്ങ് സിനിമാ, നാടക പ്രവര്‍ത്തകരായ പ്രകാശ് വടകരയും ജയാമേനോനും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗയയുടെ ആശയവും കൊറിയോഗ്രാഫിയും സംവിധാനവും നിര്‍വഹിക്കുന്നത് ബഹ്‌റൈനിലെ പ്രമുഖ നൃത്താധ്യാപിക കൂടിയായ വിദ്യാശ്രീയാണ്. തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലില്‍ അരങ്ങേറിയിട്ടുള്ള കമല, മെലൂഹ തുടങ്ങിയ നൃത്താവിഷ്‌കാരങ്ങളുടെ സംവിധായിക കൂടിയാണ് വിദ്യാശ്രീ. ഗയയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്…
തിരുവനന്തപുരം: വ്യവസായ സൗഹൃദ അന്തരീക്ഷം അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങൾക്ക് പുരസ്കാരം ഏർപ്പെടുത്തും. ഓരോ തദ്ദേശ സ്ഥാപനത്തിലും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ, പുതിയ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം, വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള തനതു വരുമാനത്തിലെ വർധനവ് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും പുരസ്കാരം നിർണയിക്കുക. സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗത്തിൽ വ്യവസായ മന്ത്രി പി.രാജീവ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ എന്നിവർഅറിയിച്ചതാണ് ഇക്കാര്യം. ഓരോ പഞ്ചായത്തുകളിലും വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിന്പ്രോത്സാഹനം നൽകും. സ്വകാര്യ വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻകഴിഞ്ഞ സർക്കാർ അനുവാദം നൽകിയിരുന്നു. ഈ മാതൃകയിൽ തദ്ദേശസ്ഥാപനങ്ങൾ സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിന്മുൻകൈയെടുക്കണമെന്ന് വ്യവസായ മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങൾവ്യവസായ സംരംഭകരോട് സൗഹാർദ്ദപരമായി ഇടപെടണമെന്ന്തദ്ദേശ മന്ത്രിയും വ്യവസായ മന്ത്രിയും നിർദ്ദേശിച്ചു. വ്യവസായ സംരംഭങ്ങൾക്ക് സംസ്ഥാന തലത്തിൽ നിലവിലുള്ളഇളവുകളും ഏകജാലക സൗകര്യങ്ങളും തദ്ദേശസ്ഥാപനങ്ങൾക്ക്പരിചയപ്പെടുത്താൻ കിലയുടെ നേതൃത്വത്തിൽ കൈപ്പുസ്തകം തയ്യാറാക്കും.വ്യവസായ സംരംഭങ്ങൾക്ക് ഏകജാലക…
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഒപിയിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഒപി സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചു. ഇതിന്‍റെ ഭാഗമായി ഒപിടിക്കറ്റുകള്‍ ഏഴുമണിമുതല്‍ 12.30വരെ വിതരണം ചെയ്യും. ഡോക്ടര്‍മാര്‍ ഒപിയില്‍ എട്ടുമുതല്‍ രണ്ടുമണിവരെ രോഗികളെ പരിശോധിക്കും. നിലവില്‍ ഏഴുമുതല്‍ 11.30 വരെയാണ് ഒപിടിക്കറ്റ് നല്‍കുന്നത്. എട്ടുമുതല്‍ ഒരുമണിവരെയാണ് രോഗികളെ പരിശോധിച്ചുവരുന്നത്. ബുധനാഴ്ച മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ ജോബിജോണ്‍ അറിയിച്ചു.
മനാമ: ഹിജ്‌റ പുതുവത്സരദിനമായ മുഹറം 1 പ്രമാണിച്ചു ഓഗസ്റ്റ് 9 തിങ്കളാഴ്ച ബഹ്‌റൈനിൽ പൊതു അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അവധി സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. ഉത്തരവ് പ്രകാരം രാജ്യത്തെ മന്ത്രാലയങ്ങളും സർക്കാർ സ്‌ഥാപനങ്ങളും ഈ ദിവസം അവധിയായിരിക്കും.
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡയിലെ ടൊറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തി. പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡയാണ് ഇക്കാര്യം അറിയിച്ചത്. കനേഡിയന്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. കനേഡിയന്‍ നിയമമനുസരിച്ച് വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ ഹാജരാക്കിയാല്‍ ക്രിമിനല്‍ ചാര്‍ജ്ജും ആറുമാസത്തെ തടവു ശിക്ഷയുമാണ് ലഭിക്കുകയെന്ന് ഏജന്‍സി പറഞ്ഞു. അതു കൂടാതെ 75000 ഡോളര്‍ വരെ പിഴ ചുമത്തുകയും ചെയ്യാം. കോവിഡ്-19 വ്യാപകമാകുന്നതിനെതിരെ കനേഡിയന്‍ ആരോഗ്യവകുപ്പ് കർശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീൻ ഒഴിവാക്കണമെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കോവിഡ് 19 പരിശോധനാഫലവും സമര്‍പ്പിക്കേണ്ടതാണ്.
ഗാര്‍ലന്റ്(ഡാളസ്): കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ 24-ാമത് സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 6 മുതല്‍ 8 വരെ സി.എസ്.ഐ. കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് ചര്‍ച്ചിലാണ് കണ്‍വന്‍ഷന്‍. സൂം പ്ലാറ്റ് ഫോമിലൂടേയും കണ്‍വന്‍ഷനില്‍ തല്‍സമയം പങ്കെടുക്കാവുന്നതാണ്. ആഗസ്റ്റ് 6, 7 തീയ്യതികളില്‍ വൈകീട്ട് 6.30 മുതല്‍ 9.വരെയും ആഗസ്റ്റ് 8ന് വൈകീട്ട് 6നുമാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.ന്യൂയോര്‍ക്ക് ഹഡ് സണ്‍വാലി സി.എസ്.ഐ. കോണ്‍ഗ്രഗേഷന്‍ വികാരി റവ.ജോബി വര്‍ഗീസ് ജോയിയാണ് കണ്‍വന്‍ഷനില്‍ മുഖ്യ സന്ദേശം നല്‍കുന്നത്.ഡാളസിലെ 21 ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗായകസംഘാംഗങ്ങള്‍ ക്വയര്‍ ലീഡര്‍ ജോണ്‍ തോമസിന്റെ(കുഞ്ഞു) നേതൃത്വത്തില്‍ നടത്തുന്ന ഗാനശുശ്രൂഷയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുക. ജാതിമതഭേദമെന്യേ ഏവരേയും കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കുന്നതായി കെ.ഇ.സി.എഫ്. റവ.ജിജോ അബ്രഹാം, വൈസ് പ്രസിഡന്റ് റവ.ഫാ. ജേക്കബ് ക്രിസ്റ്റി, ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ അറിയിച്ചു.സൂം മീറ്റിംഗ് ഐ.ഡി:-861-7466 9218പാസ്‌കോഡ്-631 348കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ജിജോ അബ്രഹാം-214 44 0057അലക്‌സ് അലക്‌സാണ്ടര്‍: 214 289…
ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ ബീറ്റ് ദി ഹീറ്റ് ക്യാമ്പയിന്റെ ഭാഗമായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ വനിതകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ബീറ്റ് ദി ഹീറ്റ് എന്ന രണ്ടു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്റെ രണ്ടാം ഘട്ട ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ബഹ്റൈനിലെ വിവിധ സ്ഥലങ്ങളിലെ നിർമ്മാണ സൈറ്റുകളിലെ തൊഴിലാളികളുടെ ദാഹം ശമിപ്പിക്കുക എന്നതാണ് ഈ ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. പൊരിവെയിലത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വാട്ടർ ബോട്ടിൽ, പഴം, ജ്യൂസ്, വട പാവ്, കപ്പ് ഐസ് ക്രീം, ചെറിയ പാക്കറ്റ് അണ്ടിപ്പരിപ്പ് എന്നിവ അടങ്ങിയ ബോക്സുകൾ വിതരണം ചെയ്തു. ഹമാലയിലെ കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ 100 തൊഴിലാളികള്‍ക്കാണ് ഇവ വിതരണം ചെയ്തത്.
മനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ നൂറു ശതമാനം വിജയം കൈവരിച്ചു. പരീക്ഷയെഴുതിയ 815 വിദ്യാർത്ഥികളും വിജയിച്ചു. 500 ൽ 494 മാർക്ക് (98.8%) നേടിയ ഗുഗൻ മേട്ടുപ്പാളയം ശ്രീധർ സ്കൂളിൽ ഒന്നാമതെത്തി. ഇത് പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ആണ്. 493 മാർക്ക് നേടിയ വീണ കിഴക്കേതിൽ രണ്ടാം സ്ഥാനം നേടിയപ്പോൾ 500 ൽ 488 മാർക്ക് നേടിയ മാനസ മോഹനും ഹിമ പ്രശോഭും മൂന്നാം സ്ഥാനം പങ്കിട്ടു.112 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും ‘എ’ ഗ്രേഡ് നേടി. 15 ശതമാനത്തോളം വിദ്യാർത്ഥികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ,സെക്രട്ടറി സജി ആന്റണി,പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, അക്കാദമിക ചുമതലയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം,മറ്റു ഇ സി അംഗങ്ങൾ എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.…