- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
Author: staradmin
ന്യൂയോര്‍ക്ക് : നിരവധി ലൈംഗീകാരോപണങ്ങള്‍ക്ക് വിധേയനായ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ കുമൊ രാജിവെക്കണമെന്ന് പ്രസിഡന്റ് ബൈഡന്‍.ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലൈഗീകാരോപണങ്ങളില്‍ പലതും ശരിവെച്ചതിനെ തുടര്‍ന്ന് ഗവര്‍ണ്ണറുടെ രാജി ആവശ്യം ശക്തിപ്പെടുത്തുന്നതിനിടെയാണ് ബൈഡനും രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ആഗസ്റ്റ് 3 ചൊവ്വാഴ്ചയായിരുന്നു അറ്റോര്‍ണി ജനറലിന്റെ വെളിപ്പെടുത്തല്‍. ഗവര്‍ണ്ണറുടെ പേരിലുള്ള ആരോപണങ്ങള്‍ അന്വേഷിച്ചു ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെടുകയുള്ളൂവെന്ന് മാര്‍ച്ചു മാസം പ്രസിഡന്റ് ബൈഡന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെട്ട് ബൈഡനുമേല്‍ കനത്ത സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഗവര്‍ണ്ണര്‍ രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ ഇംപീച്ചു ചെയ്യുന്നതിനോ, പുറത്താക്കുന്നതിനോ തയ്യാറാകുമോ എന്ന ചോദ്യത്തിന്, സംസ്ഥാന നിയമ നിര്‍മ്മാണ സഭ ഗവര്‍ണ്ണറെ ഇംപീച്ചു ചെയ്യാന്‍ തീരുമാനിക്കുമെന്നായിരുന്നു ബൈഡന്റെ പ്രതികരണം.ആരോപണങ്ങള്‍ ശരിവെച്ചതോടെ അറ്റോര്‍ണി ജനറലും ഗവര്‍ണ്ണര്‍ പുറത്തു പോകണമെന്നാണ് അഭിപ്രായപ്പെട്ടത്. സാഹചര്യം ഇതൊക്കെയാണെങ്കിലും ഗവര്‍ണ്ണര്‍ ലൈംഗീക ആരോപണങ്ങള്‍ നിഷേധിക്കുകയും, ആരേയും അനാവശ്യമായി സ്പര്‍ശിക്കപ്പോലും ചെയ്തിട്ടില്ലെന്നും ഗവര്‍ണ്ണര്‍ ആവര്‍ത്തിച്ചു. അഞ്ചുമാസം നീണ്ടു നിന്ന അന്വേഷണങ്ങള്‍ക്കു പുറത്തു നിന്നുള്ള രണ്ടു…
റിയാദ്: പ്രവാസികളുടെ യാത്ര ബുദ്ധിമുട്ട് വിവരങ്ങള്‍ സൗദി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അറിയിച്ചു. മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കു നേരിട്ട് സൗദിയിലേക്ക് വരാന്‍ കഴിയുന്നത് പോലെ യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കും നേരിട്ട് യാത്ര ചെയ്യാനുള്ള അനുമതി നല്‍കണമെന്ന് സൗദി ഗവണ്‍മെന്റിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അത് ഉടന്‍ തന്നെ നടപ്പാകുമെന്നും അംബാസഡര്‍ അറിയിച്ചു. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ പോലെ സൗദി അറേബ്യയുമായി എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ ഇന്ത്യയിലേക്കുള്ള യാത്രാ നിരോധനം നീക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിസാനില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ അംബാസഡര്‍ ഇന്ത്യന്‍ സാമൂഹിക സംഘടനാ പ്രതികള്‍ ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവിനെതിരെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകി
ന്യൂഡൽഹി: വിമാന കമ്പനികളുടെ ടിക്കറ്റ് വില വർദ്ധനവിനെതിരെ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ (WPMA) കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകി. ഇന്ത്യ ഉൾപ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള താമസ വിസക്കാർക്ക് യുഎഇ ഗവൺമെൻറ് നൽകിയ നിബന്ധനകളോടെയുള്ള പ്രവേശനാനുമതിയേ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ സ്വാഗതം ചെയ്തു. യുഎഇയിൽ എല്ലാ തൊഴിൽ മേഖലകളിലും ജോലിചെയ്യുന്ന ഇന്ത്യക്കാരായ പ്രവാസികൾക്ക് ഇതൊരു ആശ്വാസം നൽകുന്ന വാർത്തയാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കുതിച്ചുകയറുന്ന എയർലൈൻസ് ടിക്കറ്റ് ചാർജ്കളുടെ കാര്യത്തിൽ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ 30,000 ഇന്ത്യൻ രൂപയുടെ അടുത്താണ് ഒരു യാത്രക്കാരന് കേരളത്തിൽ നിന്ന് യുഎഇയിലേക്ക് ഈടാക്കുന്നത്. ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിലും സാമ്പത്തിക ബുദ്ധിമുട്ടിലും കഷ്ടതനുഭവിക്കുന്ന പാവപ്പെട്ട പ്രവാസികളുടെ മേൽ അമിതഭാരമായി അമിത ചാർജ്ജ് പതിക്കുന്നു. ഈ സാഹചര്യം മുതലെടുത്ത് പ്രവാസികളുടെ പണം ചൂഷണം ചെയ്യുന്ന എയർലൈൻസ് പകൽക്കൊള്ളക്കെതിരെയും അമിത ചാർജ്ജ് കുറയ്ക്കുന്നതിനും എത്രയും പെട്ടെന്ന് കേന്ദ്ര-…
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി കമ്പനികളിൽ ഒന്നായ ഐ.ബി.എം പുതിയ ഡെവലപ്മെൻ്റ് സെൻ്റർ കൊച്ചിയിൽ ആരംഭിക്കുന്നു
കൊച്ചി: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി കമ്പനികളിൽ ഒന്നായ ഐ.ബി.എം പുതിയ ഡെവലപ്മെൻ്റ് സെൻ്റർ കൊച്ചിയിൽ ആരംഭിക്കുന്നു. ഹൈബ്രിഡ് ക്ളൗഡ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളെ കൂടുതൽ മികവിലേയ്ക്ക് നയിക്കാനുതകുന്ന പ്രവർത്തനങ്ങളാണ് പുതിയ സെന്ററിൽ വികസിപ്പിക്കുന്നത്. ഐ.ടി മേഖലയിൽ നവീനമായ ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്ന ഐ.ബി.എം സോഫ്റ്റ്വെയർ ലാബ്സ് -ൻ്റെ സെൻ്ററാണ് കൊച്ചിയിൽ സ്ഥാപിക്കാൻ പോകുന്നത്. ഇന്നലെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഐ.ബി.എം ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ സന്ദീപ് പട്ടേൽ, ഐ.ബി.എം ഇന്ത്യ സോഫ്റ്റ്വെയർ ലാബ്സിൻ്റെ വൈസ് പ്രസിഡണ്ടായ ഗൗരവ് ശർമ്മ എന്നിവരുമായി വളരെ ക്രിയാത്‌മകമായ ചർച്ച നടക്കുകയുണ്ടായി. ചർച്ചയിൽ ഡിജിറ്റൽ നോളജ് എകോണമിയായി കേരളത്തെ വളർത്താനുള്ള എൽ.ഡി.എഫ് സർക്കാരിൻ്റെ കാഴ്ചപ്പാടുകൾ അവരുമായി പങ്കു വയ്ക്കാനും അഭിപ്രായ നിർദ്ദേശങ്ങൾ സ്വീകരിക്കാനും സാധിച്ചു. അതോടൊപ്പം ഐടി നയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും കോവിഡ് കാരണം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറി കടക്കുന്നതിൽ സാങ്കേതിക മേഖലയ്ക് നൽകാൻ കഴിയുന്ന സംഭാവനകളെക്കുറിച്ചും ചർച്ച ചെയ്തു. ഏറ്റവും ആധുനികമായ…
തിരുവനന്തപുരം: സംസ്ഥാന വനിതാശിശു വികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പിലാക്കുന്ന ‘കനല്‍’ കര്‍മ്മ പരിപാടിയില്‍ പങ്കെടുത്ത് സംസ്ഥാനത്തെ 138 കോളേജുകള്‍. സ്ത്രീധനത്തിനെതിരായി വനിത ശിശുവികസന വകുപ്പ് ശക്തമായ പോരാട്ടം നടത്തുമ്പോള്‍ ക്യാമ്പസുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീ പുരുഷ സമത്വം ഏറ്റവുമധികം പ്രതിഫലിക്കുന്നത് ക്യാമ്പസുകളിലാണ്. ഭാവി ജീവിതത്തലും അത് പിന്തുടരേണ്ടതുണ്ട്. ഒരു ദിവസം 10 കോളേജുകളെയെങ്കിലും ഇതില്‍ പങ്കാളികളാക്കിയാണ് മുന്നോട്ട് പോകുന്നത്. ഇനിയും കൂടുതല്‍ കോളേജുകള്‍ ഇതില്‍ പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. എല്ലാ യൂണിവേഴ്‌സിറ്റികളിലേയും എന്‍.എസ്.എസ്., എന്‍.സി.സി., വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയുമായി സഹകരിച്ചാണ് കനല്‍ കര്‍മ്മപരിപാടി കാമ്പസുകളില്‍ നടത്തുന്നത്. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിച്ചു വരുന്നത്. ചില കോളേജുകളില്‍ നേരിട്ടും പരിപാടി സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന തലത്തില്‍ മൊഡ്യൂള്‍ തയ്യാറാക്കി 70 ഓളം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി. അവരാണ് ജില്ലാതലത്തില്‍ പരിശീലനം നല്‍കുന്നത്. ജെന്‍ഡര്‍ റിലേഷന്‍സ്, സ്ത്രീ നിയമ സംവിധാനങ്ങളെപ്പറ്റിയുള്ള…
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളേയും സ്വകാര്യ ആശുപത്രികളേയും മാതൃ-ശിശു സൗഹൃദ (മദര്‍ & ബേബി ഫ്രണ്ട്‌ലി) ആശുപത്രികളാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനായി കൃത്യമായ മാര്‍ഗനിര്‍ദേശം തയ്യാറാക്കിയിട്ടുണ്ട്. മദര്‍ & ബേബി ഫ്രണ്ട്‌ലി ഹോസ്പിറ്റല്‍ ഇനിഷിയേറ്റീവിന്റെ ഭാഗമായി ശിശു സൗഹൃദ ആശുപത്രികളെ ശാക്തീകരിക്കുകയും സര്‍ട്ടിഫൈ ചെയ്യുകയും ചെയ്യും. യൂണിസെഫും ലോകാരോഗ്യ സംഘടനയും നിശ്ചയിച്ചിട്ടുളള 10 ഗുണനിലവാര സൂചികയും കൂടാതെ മാതൃ-ശിശു സൗഹൃദവും ആരോഗ്യവും സംബന്ധിച്ച സൂചികകളില്‍ അധിഷിഠിതമായ 130 ചെക്ക് പോയിന്റുകള്‍ അടങ്ങിയ ഒരു സ്റ്റാന്‍ഡേര്‍ഡ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചെക്ക് പോയിന്റുകള്‍ക്ക് അനുസരിച്ച് ആശുപത്രികളെ മദര്‍ ആന്റ് ബേബി ഫ്രണ്ട്‌ലി ആശുപത്രിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ മുലയൂട്ടല്‍ വാരാചരണവും മാതൃ-ശിശു സൗഹൃദ ആശുപത്രി പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ച് വയസില്‍ താഴെയുളള കുട്ടികളുടെ മരണ നിരക്ക് കുറയ്ക്കുന്നതിലും ശിശു, നവജാത ശിശു മരണനിരക്ക് കുറയ്ക്കുന്നതിലും കേരളം ബഹുദൂരം മുന്നേറിയിട്ടുണ്ട്. എന്നാല്‍…
തിരുവനന്തപുരം: ഊബര്‍ റെന്റല്‍സിന്റെ സേവനം തിരുവനന്തപുരം ഉള്‍പ്പെടെ 39 നഗരങ്ങളിലേയ്ക്കു കൂടി വ്യാപിപ്പിക്കുന്നു. കഴിഞ്ഞ കൊല്ലം ജൂണില്‍ ആരംഭിച്ച ഊബര്‍ റെന്റല്‍സിന് ജനങ്ങളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണത്തെ തുടര്‍ന്നാണ് സേവനം കൂടുതല്‍ നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നത്. ബിസിനസ് യോഗങ്ങള്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും, പലചരക്ക് വാങ്ങാനും, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും മണിക്കൂറുകള്‍ ഉപയോഗിക്കാം എന്നതാണ് ഊബര്‍ റെന്റല്‍സിന്റെ പ്രത്യേകത. 24 മണിക്കൂറും ഊബര്‍ റെന്റല്‍സ് സേവനം ലഭ്യമാണ്. പല സ്റ്റോറുകള്‍ക്കായി കാറും ഡ്രൈവറെയും ബുക്കു ചെയ്യാനും സൗകര്യം ഉണ്ട്. ഒരേ ദിവസം തന്നെ പല സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഊബര്‍ റെന്റല്‍സാണ് സൗകര്യപ്രദം. സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഊബര്‍ എപ്പോഴും സൗകര്യങ്ങള്‍ നവീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഊബര്‍ ഇന്ത്യ, ദക്ഷിണേന്ത്യ റൈഡര്‍ ഓപ്പറേഷന്‍സ് മേധാവി രതുല്‍ ഘോഷ് പറഞ്ഞു. സൗകര്യപ്രദമായ പിക്ക്-അപ്പ്, താങ്ങാവുന്ന നിരക്ക്, ഡിജിറ്റല്‍ പേയ്മെന്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരു ബട്ടണ്‍ അമര്‍ത്തലിലൂടെ ലഭ്യമാക്കുന്ന ഊബര്‍ സമാനകളില്ലാത്ത അനുഭവമാണ് പ്രദാനം ചെയ്യുന്നത്. പുതിയ കാര്‍…
കണ്ണൂർ: കേരള സർക്കാരിന്റെ വ്യവസായ വകുപ്പിനു കീഴിൽ കണ്ണൂർ (പാപ്പിനിശ്ശേരി) ആസ്ഥാനമായ കെസിസിപി ലിമിറ്റഡ് ഉൽപാദിപ്പിച്ച സാനിറ്റൈസർ വ്യവസായ മന്ത്രി പി രാജീവ് വിപണിയിലിറക്കി. നിയമസഭാ മന്ദിരത്തിലെ ചേമ്പറിൽ നടന്ന ചടങ്ങിൽ എം.എൽ എ മാരായ ഇ ചന്ദ്രശേഖരൻ, എം വിജിൻ, കെ വി സുമേഷ് എന്നിവർ മുഖ്യാഥിതികളായി. കോവിഡ് മഹാമാരി തുടരുന്ന പശ്ചാത്തലത്തിലാണ് സാനിറ്റൈസർ യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. മലബാർ മേഖലയിലെ സർക്കാർ സ്ഥാപനം എന്ന നിലയിൽ ഡബ്ള്യു.എച്ച്.ഒ നിഷ്ക്കർഷിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നം മിതമായ നിരക്കിൽ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരഭം ആരംഭിക്കുന്നത്. ഡിയോൺ പ്ലസ്, ഡിയോൺ ക്ലിയർ എന്നീ രണ്ടു ബ്രാന്റുകളിലാണ് സാനിറ്റൈസർ വിപണിയിലെത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഒരു ദിവസം 5000 ലിറ്റർ സാനിറ്റൈസർ ഉൽപ്പാദിപ്പിക്കാൻ കപ്പാസിറ്റിയുള്ള പ്ലാന്റാണ് നിർമ്മിച്ചിട്ടുള്ളത്. കമ്പനിയുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത പ്രസ്തുത പദ്ധതി കണ്ണൂർ ജില്ലയിലെ കണ്ണപുരം യൂണിറ്റിലാണ് ആരംഭിക്കുന്നത്. സർക്കാർ, സഹകരണ ആശുപത്രികൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും…
കോട്ടയ്ക്കല്‍: സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മലപ്പുറം കോട്ടയ്ക്കല്‍ പുത്തൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ അടഞ്ഞ് കിടന്ന കടമുറിക്കുള്ളിലും സമീപത്തെ പൂട്ടി ഇട്ടിരുന്ന വീട്ടിലുമായി സൂക്ഷിച്ചിരുന്ന 120 കിലോയോളം കഞ്ചാവ് പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവൻ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറർ ടി അനികുമാറിന്റെ നേത്രത്ത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ജി ക്രിഷ്ണകുമാർ എക്സൈസ് ഇൻസ്‌പെക്ടർമാരായ ടി ആർ മുകേഷ് കുമാർ, എസ് മധുസൂധനൻ നായർ പ്രിവൻറ്റീവ് ഓഫീസർ മുസ്തഫ ചോലയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ മുഹമ്മദ് അലി, പി.സുബിൻ , എസ്. ഷംനാദ് ,ആർ രാജേഷ്, അഖിൽ, ബസന്ത് കുമാർ,എക്‌സൈസ് ഡ്രൈവറായ കെ.രാജീവ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. കണ്ടെടുത്ത കഞ്ചാവിന് അര കോടിയിലധികം രൂപ വില വരും. കണ്ടെടുത്ത കഞ്ചാവ് തുടർ നടപടികൾ ക്കായി പരപ്പനങ്ങാടി എക്സൈസ് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്രയ്ക്കും പ്രിവെന്റീവ് ഓഫീസർ പ്രജോഷിനും പാർട്ടിക്കും കൈമാറി.
ദുബായ്: യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി ഇന്നലെ അനുവദിച്ച പുതിയ ഇളവിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കു വരാനൊരുങ്ങുന്നവർ എമിഗ്രേഷൻ അധികൃതരിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. എമിറേറ്റ്സ് സിവിൽ ഏവിയേഷൻ അതോറിറ്റി ഇതുസംബന്ധമായി വിവിധ വിമാന കമ്പനികൾക്ക് നിർദേശം നൽകി. യുഎഇ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ യാത്രക്കാർ പാലിച്ചിട്ടുണ്ടോ എന്ന് വിമാന കമ്പനികളാണ് ഉറപ്പാക്കേണ്ടത്. പാലിക്കാത്തവരെ ഒരിക്കലും യാത്രയ്ക്ക് അനുവദിക്കരുതെന്നും നിർദേശിച്ചു. ദുബായ് വീസക്കാർ ജനറൽ ഡയറക്ടറേറ്റ് ഒാഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) വെബ്സൈറ്റി (https://smart.gdrfad.gov.ae/homepage.aspx) ലും മറ്റുള്ളവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) വെബ്സൈറ്റിലുമാണ് അപേക്ഷിക്കേണ്ടത്. കാലാവധിയുള്ള യു.എ.ഇ റെസിഡന്റ് വിസ, യു.എ.ഇയിലെ മെഡിക്കൽ സ്ഥാപനങ്ങൾ നൽകിയ വാക്സിനേഷൻ കാർഡ് (രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസം പിന്നിട്ടിരിക്കണം), യു.എ.ഇ സർക്കാറിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. പേര്, ജനന തീയതി, ജന്മസ്ഥലം, യു.എ.ഇയിൽ ഇറങ്ങാൻ…