Author: staradmin

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ തുടര്‍ പഠനത്തിനാവശ്യമായ സ്റ്റുഡന്റ് ലോണ്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ജനുവരി 30 മുതല്‍ തല്‍ക്കാലം തിരിച്ചടയ്‌ക്കേണ്ടെന്ന് ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഈ ഉത്തരവു താല്‍ക്കാലിക ആശ്വാസം നല്‍കിയിട്ടുണ്ട്. അമേരിക്കയിലെ 42 മില്യണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2022 ഫെബ്രുവരിയില്‍ മാത്രം ലോണ്‍ പെയ്‌മെന്റ് തിരിച്ചടച്ചില്‍ മതിയാകുമെന്ന് വൈറ്റ് ഹൗസ് ആഗസ്റ്റ് 6 വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും അവരുടെ ലോണ്‍ തിരിച്ചടക്കുന്നതിന് തയ്യാറായിട്ടില്ലെന്ന് പ്യൂ ചാരിറ്റി ട്രസ്റ്റ് നടത്തിയ സര്‍വ്വേ ചൂണ്ടികാണിക്കുന്നു. കോവിഡ് പ്രതിസന്ധിയാണ് ലോണ്‍ തിരിച്ചടക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ പിന്‍തിരിപ്പിച്ചത്.2020 മാര്‍ച്ച്  മുതലാണ് ലോണ്‍ തിരിച്ചടക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയിരുന്നത്. അതേ സമയം അവര്‍ എടുത്ത ലോണിന് കൂട്ടുപലിശ ഉണ്ടായിരിക്കുകയില്ലെന്നും പഴയ ഉത്തരവില്‍ ചൂണ്ടികാണിച്ചിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും പ്രത്യേകിച്ച് ബെര്‍ണി സാന്റേഴ്‌സ് ഉള്‍പ്പെടെയുള്ള നിരവധി സെനറ്റര്‍മാര്‍ വിദ്യാര്‍ത്ഥികളുടെ ലോണിന് മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്ന് ശക്തമായ സമ്മര്‍ദ്ദം ബൈഡന് മേല്‍…

Read More

ഒക്കലഹോമ :  പാന്‍ഡമിക്കിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ലഭിച്ചിരുന്ന തൊഴിലില്ലായ്മ വേതനത്തിനു പുറമെ ഫെഡറല്‍ ഗവണ്‍മെന്റ് സഹായമായി നല്‍കിയിരുന്ന 300 ഡോളര്‍ പുനഃസ്ഥാപിക്കണമെന്ന് ഒക്കലഹോമ കൗണ്ടി ഡിസ്ട്രിക്റ്റ് ജഡ്ജ് ആഗസ്ത് 6 ന് ഉത്തരവിട്ടു.  ആഴ്ചകള്‍ക്കു മുമ്പു തൊഴിലില്ലായ്മ വേതനത്തിനു പുറമെ നല്‍കിയിരുന്ന 300 ഡോളര്‍ നിര്‍ത്തല്‍ ചെയ്യുന്നതിന് ഒക്കലഹോമ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് ഉത്തരവിട്ടിരുന്നു. തൊഴിലില്ലായ്മ വേതനവും മുന്നൂറു ഡോളറും ലഭിക്കുന്നതോടെ തൊഴില്‍ ചെയ്യുന്നതിനുള്ള താല്‍പര്യം കുറയുമെന്നാണ് എക്‌സ്ട്രാ വേതനം നിര്‍ത്തല്‍ ചെയ്യുന്നതിനുള്ള കാരണമായി ചൂണ്ടികാട്ടിയത്.  ഒക്കലഹോമ കൗണ്ടി ജഡ്ജി ആന്റണി ബോണര്‍ ഗവര്‍ണറോടാണ് കോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.  കോടതി വിധിയുടെ പൂര്‍ണ്ണരൂപം തിങ്കളാഴ്ച മാത്രമേ ലഭിക്കുകയുള്ളൂവെന്നും, എന്നാല്‍ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കുവാന്‍ സംസ്ഥാനത്തിനു അധികാരമുണ്ടെന്നും കോടതി പറഞ്ഞു.  പാന്‍ഡമിക്കിന്റെ ദുരന്തം കൂടുതല്‍ അനുഭവിക്കേണ്ടി വന്ന ഒക്കലഹോമയിലെ തൊഴില്‍ രഹിതര്‍ക്ക് കോടതി വിധി അല്പമല്ലാത്ത ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) അവരുടെ വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021 – തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി നടത്തുന്ന അഞ്ചാമത്തെ പ്രോഗ്രാം ഇന്ന് ഹമദ് ടൗണിൽ ഉള്ളവർക്ക് സൈറ്റിൽ നടന്നു. ഇത്തരം പ്രവർത്തനങ്ങളുടെ അടിസ്ഥാന ലക്ഷ്യം, കുടി വെള്ളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തൊഴിലാളികളെ പഠിപ്പിക്കുക, വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാന്മാരായിരിക്കണം എന്നതിനെ കുറിച്ച് അവരെ ബോധവാന്മാരാക്കുക എന്നിവയാണ്. നൂറ്റി പതിനഞ്ചിൽ പരം തൊഴിലാളികൾക്ക് ഇന്ന് ബഹ്‌റൈനിലെ ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ വെള്ളവും, പഴങ്ങളും വിതരണം ചെയ്‌തു. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും ഇന്നത്തെ വർക്ക് സൈറ്റിൽ വിതരണം ചെയ്തു. ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സിന്റെ ഈ വേനൽക്കാലത്തെ 8 മുതൽ 10 ആഴ്ച വരെയുള്ള പരിപാടി വേനൽക്കാലത്ത് പുറത്ത് പണിയെടുക്കുന്ന തൊഴിലാളികൾ ഉള്ള…

Read More

മനാമ: സംശയാസ്‌പദമായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നുള്ള ക്ഷണങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിലെ സൈബർ കുറ്റകൃത്യ വിരുദ്ധ ഡയറക്ടറേറ്റ് അറിയിച്ചു.മൈ കോൺടാക്റ്റുകളിൽ ഉള്ളവർക്ക് മാത്രം ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കാൻ സാധിക്കുന്ന തരത്തിൽ സെറ്റിങ്സിൽ മാറ്റം വരുത്തണമെന്നും അജ്ഞാതരിൽ നിന്നുള്ള ക്ഷണങ്ങൾ സ്വീകരിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പരാതികൾ, കേസുകൾ, അന്വേഷണങ്ങൾ എന്നിവയ്ക്കായി 992 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

തിരുവല്ലം: തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഇത്തവണയും കർക്കിടക വാവുബലി ഉണ്ടായിരിക്കുന്നതല്ല. കോവിഡ് വ്യാപന നിയന്ത്രണത്തിൻ്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഒരു ക്ഷേത്രങ്ങളിലും ഇത്തവണ ബലി നടത്തുന്നില്ല. തിരുവല്ലത്ത് സാധാരണ കർക്കിടക വാവ് ദിവസം ബലിയിടാനായെത്തുന്നത് ഇരുപത്തി അയ്യായിരത്തോളം ജനങ്ങളാണ്. ഇത്രയും വലിയ ജനകൂട്ടം നിയന്ത്രിക്കുവാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് വാവ് ബലിതർപ്പണം നടത്താത്തതെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. എന്നാൽ തിലഹോമം, കൂട്ട നമസ്കാരം, അർച്ചന എന്നിവയ്ക്ക് ഓൺലൈൻ ബുക്കിംഗ് ഉണ്ട്. ദിനം തോറുമുള്ള ബലിതർപ്പണവും മറ്റു പൂജകളും ക്ഷേത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്. കോവിഡ് വ്യാപനത്തിൻ്റെ ഒന്നാം തരംഗത്തിലും ഇവിടെ കർക്കിടക വാവുബലി ഇല്ലായിരുന്നു.

Read More

തിരുവനന്തപുരം: പി കെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെ ടി ജലീൽ എംഎൽഎ. കുഞ്ഞാലിക്കുട്ടി തന്നെ ഇഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ പലരുമായും സംസാരിച്ചിട്ടുണ്ട്. അറ്റ കൈക്ക് അതൊക്കെ പുറത്ത് വിടേണ്ടി വരും. അതൊക്കെ പുറത്തുവന്നാൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും കെ ടി ജലീൽ വെല്ലുവിളിക്കുന്നു. എല്ലാ കാര്യങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്താൽ കുഞ്ഞാലിക്കുട്ടിക്ക് നല്ലതാണ്. പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്നാണ് വിചാരമെങ്കിൽ ആ വിചാരം തെറ്റാണ്. 2006-ൽ സംഭവിച്ചതിനപ്പുറം കാര്യങ്ങൾ നീങ്ങും. എല്ലാം കാത്തിരുന്ന് കാണാമെന്നും കെ ടി ജലീൽ മലപ്പുറത്ത് പറഞ്ഞു. കടുത്ത ഭാഷയിലുള്ള വെല്ലുവിളിയാണ് കെ ടി ജലീൽ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തുന്നത്. മുഈൻ അലി തങ്ങൾ കെ ടി ജലീലുമായി സംസാരിക്കുന്നുണ്ടെന്നും, വിവരങ്ങൾ കൈമാറുന്നുണ്ടെന്നുമുള്ള ആരോപണങ്ങൾ നേരത്തേ തന്നെ ഉയർന്നിരുന്നതാണ്. തങ്ങളെ പിന്തുണച്ച്, എന്നാൽ പി കെ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി ആക്രമിച്ചാണ് കെ ടി ജലീൽ നേരത്തേയും രംഗത്തെത്തിയത്. ഇപ്പോൾ ജലീൽ മുന്നോട്ട് വയ്ക്കുന്ന ഈ…

Read More

മനാമ: ഭാരതം, സ്വതന്ത്രമായതിൻറെ, എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൽ സ്വാതന്ത്യം ജന്മാവകാശമാണെന്നും അത് സൂക്ഷിക്കേണ്ടത് ഓരോ,ഭാരതീയൻറെയും ഉത്തരവാദിത്വം ആണെന്നുള്ള പ്രമേയത്തെ അടിസ്ഥാനമാക്കി ഒരാഴ്ച നീണ്ടുനിൽക്കുന്ന, വ്യത്യസ്തമായ പരിപാടികളുടെ ഉദ്ഘാടനം സീറോ മലബാർ സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക നിർവഹിച്ചു. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ഏറ്റവും വലിയ മുഹൂർത്തത്തിലൂടെയാണ് നമ്മുടെ രാജ്യം, എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. നിരവധി മത്സരങ്ങളും സിറോമലബാർ സോസൈറ്റി ഒരുക്കിയിട്ടുണ്ട് . സ്വാതന്ത്ര്യദിന സന്ദേശങ്ങളുടെ മത്സരവും, ദേശീയ ഗാനാലാപനമത്സരവും ഒരുക്കിയിട്ടുണ്ട്. വിജയികളാവുന്നവർക്ക് വിവിധ സമ്മാനങ്ങൾ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്വാതന്ത്ര്യ സമര ധീര പോരാട്ടങ്ങളുടെ കഥകൾ കുട്ടികൾക്കൊപ്പം എന്ന പരിപാടിയും, “75ലും തലയെടുപ്പോടെ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ച സദസ്സും സംഘടിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 15ന് രാവിലെ 8 മണിക്ക് സൊസൈറ്റി അങ്കണത്തിൽ പ്രസിഡണ്ട് ചാൾസ് ആലുക്ക പതാക ഉയർത്തും.തുടർന്ന് ദേശീയഗാനം ആലാപനത്തിൽ വിജയികളായ കുട്ടികളുടെ ദേശീയ ഗാനാലാപനം ഉണ്ടായിരിക്കും. ഓഗസ്റ്റ് 15ന് വൈകീട്ട് 7 .30ന് പ്രസിഡണ്ട് ചാൾസ്…

Read More

മനാമ: അൽ ഫുർഖാൻ മലയാള വിഭാഗം സൽമാനിയ ഹോസ്പിറ്റലിൽ മുഹറം ഒന്ന്‌ പൊതു അവധി ദിനമായ ആഗസ്റ്റ് 9 തിങ്കളാഴ്ച്ച രക്ത ദാനം ചെയ്യുന്നു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും സെന്ററിന്റെ സോഷ്യൽ വെൽഫെയർ വിങ്ങുമായി ബന്ധപ്പെടാവുന്നതാണ് മൊബൈൽ 39223848 , 33106589.

Read More

മനാമ: കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിൽ ബുദ്ധിമുട്ടിലായ  പ്രവാസികളുടെ പ്രശ്ന പരിഹാരത്തിനായി പ്രവാസി വെൽഫെയർ ഫോറം ആഗസ്ത് 13 ന് വെർച്ച്വൽ പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്ന പ്രവാസി പ്രക്ഷോഭത്തിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന ഭരണാധികാരികൾക്ക് കൂട്ട ഇ മെയിൽ അയക്കൽ സോഷ്യൽ വെൽഫെയർ അസോിയേഷന്റെ നേതൃത്വത്തിൽ ഇന്നും നാളെയുമായി (ശനി, ഞായർ) നടക്കും. കൂട്ട ഇമെയിൽ അയക്കുന്നതിന്റെ ഉൽഘാടനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം തിരുനന്തപുരത്ത് നിർവഹിക്കും. പ്രവാസി ദുരിതങ്ങളും പരിഹാരങ്ങളും എണ്ണിപറഞ്ഞ് പ്രധാനമന്ത്രി, കേന്ദ്ര വിദേശ കാര്യമന്ത്രി, മുഖ്യമന്ത്രി എന്നിവർക്കാണ് ഇമെയിൽ അയക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വന്ന  പ്രവാസികൾക്ക് പുനരധിവസ പദ്ധതി നടപ്പിലാക്കുക, മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ ആശ്രിതർക്ക് പ്രത്യേക ധനസഹായം നൽകുക, കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ പഠിച്ചു കൊണ്ടിരിക്കുന്ന മക്കൾക്കു പ്രഖ്യാപിച്ച സഹായധനം പ്രവാസികളുടെ മക്കൾക്കും ലഭ്യമാക്കുക, പ്രവാസികളുടെ  യാത്രാ പ്രശ്ന പരിഹാരത്തിന് നയതന്ത്ര ഇടപെടൽ ശക്തമാക്കുക, വിദേശങ്ങളിൽ ജോലി നഷ്ടപ്പെട്ടും വാടക കൊടുക്കാൻ കഴിയാതെയും ചികിത്സക്ക്…

Read More