Author: News Admin

മനാമ: ജീവിതയാത്രയിൽ ചില കാൽപ്പാടുകൾ വഴികാട്ടികളായി മാറാറുണ്ട് അതിലൊന്നാണ് യോഗയെന്നും, പ്രതിസന്ധികളെ അതിജീവിച്ച് ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകാനുള്ള വഴി കൂടിയാണ് യോഗയെന്നും സെഷൻ ഉദ്ഘാടനം ചെയ്ത് എ.കെ.സി. സി. ഗ്ലോബൽ സെക്രട്ടറിയും ബഹ്‌റൈൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക പറഞ്ഞു. വരും തലമുറയ്ക്കും പിന്തുടരാൻ നന്മയുള്ളതും മാതൃകാപരവും ദിശാബോധം നൽകുന്നതുമാണ് യോഗയെന്ന് അധ്യക്ഷൻ ജീവൻ ചാക്കോ അഭിപ്രായപ്പെട്ടു. യോഗാ ദിനം സംഘടിപ്പിക്കുന്നതിന് നേതൃത്വം കൊടുത്ത ജെൻസൻ എസ്.ബൈജു, ജലാൽ,അൻസാരി,മാനവ്, ഐസക്, ആരോൺ, ഐഡൻ, എന്നിവരെ ബഹ്‌റൈൻ എ.കെ.സി.സി. അഭിനന്ദിച്ചു. ജോൺആലപ്പാട്ട് സ്വാഗതവും രതീഷ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

Read More