തൃശൂർ: ഉത്സവത്തിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി അറസ്റ്റിൽ. വാടാനപ്പള്ളി ബീച്ച് വ്യാസനഗറിൽ കാട്ടിൽ ഇണ്ണാറൻ കെ എസ് സുബിൻ (40) ആണ് അറസ്റ്റിലായത്. വാടാനപ്പള്ളി എസ്ഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് മൂന്ന് മാസങ്ങൾക്ക് ശേഷം ബംഗളൂരുവിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ജനുവരിയിൽ ആയിരുന്നു സംഭവം. വ്യാസനഗറിലെ ദേശവിളക്ക് കാണാനെത്തിയ 18കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സുബിനെതിരെയുള്ള കേസ്. ജനുവരി 10നായിരുന്നു പരാതിയിൽ പൊലീസ് കേസെടുത്തത്. ഇതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. സംസ്ഥാനത്തിനകത്തും ഇതര സംസ്ഥാനങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ ബംഗളൂരുവിൽ ഉണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ഇതിനെത്തുടർന്ന് പൊലീസ് സംഘം അവിടെ എത്തി തെരച്ചിൽ നടത്തി. പിന്നാലെ പ്രതിയെ പിടികൂടുകയായിരുന്നു. നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് സുബിൻ. ഇയാൾ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. എസ്ഐക്ക് പുറമെ സിപിഒമാരായ അലി, അരുൺ, പ്രദീപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Trending
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള് കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില് പോലീസ് ഉദ്യോഗസ്ഥര്ക്ക് പരിശീലന പരിപാടി നടത്തി
- സതേണ് മുനിസിപ്പാലിറ്റി മാര്ക്കറ്റ് ശുചിത്വ ബോധവല്ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില് ഞായറാഴ്ച പൂര്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില് അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില് രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്ക്കെതിരെ നടപടിയുമായി കാപ്പിറ്റല് മുനിസിപ്പാലിറ്റി