പട്ന: ഭർത്താവ് ഇല്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി. ബിഹാറിലെ പട്നയിലെ ബാങ്ക ജില്ലയിലാണ് സംഭവം. 27-കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി യുവതി കിടന്നുറങ്ങുന്ന സമയത്ത് വീടിന്റെ മുകൾ നിലയിൽ കൂടി 27-കാരൻ അതിക്രമിച്ചു കടക്കുകയായിരുന്നു. തുടർന്ന് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ചെറുത്തു നിൽക്കാൻ സാധിക്കാതെ വന്നപ്പോൾ തൊട്ടടുത്തുള്ള ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടർന്ന് പുറത്തേക്ക് ഓടിയ യുവതി ബഹളം വെച്ച് നാട്ടുകാരെ വിളിച്ചു കൂട്ടി. സംഭവ സ്ഥലത്തേക്ക് നാട്ടുകാർ ഓടിയെത്തിയെങ്കിലും പ്രതി സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി. ഇയാളുടെ ജനനേന്ദ്രിയം പകുതി മുറിഞ്ഞതായും അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. അതിജീവിതയെ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബങ്ക ടൗൺ എസ്എച്ച് ഒ ശംഭു യാദവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
Trending
- ‘പഠിക്കാൻ പോയാൽ കളിയിൽ ശ്രദ്ധ പോകും’; വൈഭവ് പത്താം ക്ലാസ് പരീക്ഷയെഴുതാത്തത്തിന്റെ കാരണം വെളിപ്പെടുത്തി പിതാവ്
- കൈതപ്രത്തിനും വേണുജിക്കും ജയപ്രകാശ് കുളൂരിനും ഫെലോഷിപ്പ്; കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
- യുഎഇയിലെ റമദാൻ ജോലി സമയത്തിലെ ഇളവുകൾ, ഓവർ ടൈം; സ്വകാര്യ മേഖലയിലെ നിയമങ്ങൾ അറിയാം
- വി മദൂസൂദനന്‍നായര്‍ക്കും വൈക്കം രാമചന്ദ്രനും ജ്ഞാനപ്പാന പുരസ്കാരം
- റമദാന് മുന്നോടിയായി ബഹ്റൈനിലേക്കെത്തിയത് 22,500ത്തിലധികം കന്നുകാലികള്‍
- മനാമയിലെ അല്‍ ഖവാജ പള്ളി ഉദ്ഘാടനം ചെയ്തു
- കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പ്രമോഷന്; ദീര്‍ഘനാള്‍ സര്‍വീസുള്ളവര്‍ പ്രതീക്ഷയില്‍
- ‘മലബാര്‍ മിസ്റ്ററി’… സര്‍ക്കാര്‍ മദ്യത്തിന് പേരായി
