ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ. ഗവര്‍ണര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് രണ്ടുതവണ സ്കോര്‍പ്പിയോ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതായാണ് വിവരം. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. ഉത്തർപ്രദേശിൽ നിന്ന് ദില്ലിയിലേക്ക് വരുന്നതിനിടെ നോയിഡയില്‍ വച്ചാണ് അപകടം. സംഭവത്തിൽ ഇന്നലെ രാത്രി രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശ് രജിസ്ട്രേഷനിലുള്ള കറുത്ത സ്കോര്‍പ്പിയോ ആണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ ഇടിച്ചുകയറാന്‍ ശ്രമിച്ചത്. യുപി പൊലീസും ഡല്‍ഹി പൊലീസും ആംബുലന്‍സും ഉള്‍പ്പെയുണ്ടിയിരുന്ന ഗവര്‍ണറുടെ വാഹനവ്യൂഹം സഞ്ചരിച്ച് കൊണ്ടിരിക്കെ എതിര്‍ദിശയിലൂടെ ഓവര്‍ടേക്ക് ചെയ്താണ് കാറില്‍ ഗവര്‍ണര്‍ ഇരിക്കുന്ന ഭാഗത്തേക്ക് വാഹനം ഇടിച്ചുകയറ്റാനായി ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. വാഹനം ഓവര്‍ടേക്ക് ചെയ്തപ്പോള്‍ രണ്ടുതവണയും വാഹനം വലതുഭാഗത്തേക്ക് വെട്ടിച്ചു മാറ്റുകയായിരുന്നു. സംഭവസമയത്ത് യുവാക്കള്‍ മദ്യലഹരിയിലായിരുന്നെന്ന് സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി