കൊച്ചി: മസാജ് പാര്‍ലറിലെ തെറാപ്പിസ്റ്റായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കലൂരിലെ സ്പായില്‍ തെറാപ്പിസ്റ്റ് ആയി ജോലി നോക്കി വന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ് ഷക്കീര്‍ (52), സ്പായിലെ ജീവനക്കാരികളായ നീതു ജെയിംസ് (27), ഗീതു (25) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്പായില്‍ ബോഡി മസാജ് ചെയ്യാന്‍ എത്തിയ പ്രതി തെറാപ്പിസ്റ്റായ യുവതിയെ നിര്‍ബന്ധിച്ച് വസ്ത്രങ്ങള്‍ അഴിപ്പിക്കുകയും സ്വകാര്യ ഭാഗത്ത് പിടിക്കുകയും യുവതിയുടെ നഗ്ന ഫോട്ടോകള്‍ എടുക്കുകയുമായിരുന്നു. ഇതിനെ എതിര്‍ത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തെന്ന് യുവതി പരാതിയില്‍ പറഞ്ഞു.
Trending
- ദേശീയ പണിമുടക്ക്: പരീക്ഷകൾ മാറ്റിവച്ച് സർവകലാശാലകൾ, പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും
- ജുഫൈറിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂർത്തിയായി
- കിംഗ് ഫഹദ് കോസ് വേയിൽ കൂട്ടിയിടിച്ച കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
- വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് ചെലവുകൾ നിരീക്ഷിക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി ബഹ്റൈൻ
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറം(BMDF) നടത്തിയ ബഹ്റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്(BMCL- 2025 ) ഹണ്ടേഴ്സ് മലപ്പുറം ചാമ്പ്യൻമാർ
- ബഹ്റൈൻ ഇ.ഡി.ബിയിൽ 250 മില്യൺ ഡോളറിലധികം ബ്രിട്ടീഷ് നിക്ഷേപമെത്തി
- ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11-ന്.
- കക്കാടംപൊയിലിൽ കാട്ടാനയിറങ്ങി; വീട്ടുമുറ്റത്തു നിർത്തിയിട്ട ജീപ്പ് മറിച്ചിട്ടു