കണ്ണൂര്‍: കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സ്കൂളിലേക്ക് പോകുമ്പോള്‍ ഇടവഴിയില്‍ വച്ചാണ് കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടി കുതറിയോടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഉണ്ടായത്. സ്കൂള്‍ യൂണിഫോമില്‍ കക്കാട് ഭാഗത്തേയ്ക്ക് നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കക്കാട് ഭാഗത്ത് നിന്ന് കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കറുത്ത ഒമ്നി കാറില്‍ മുഖംമൂടി ധരിച്ച നാലംഗ സംഘമാണ് ഉണ്ടായിരുന്നത്. കാറിനകത്തേയ്ക്ക് വലിച്ച് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ, പെണ്‍കുട്ടി കുതറിയോടിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ എതിര്‍വശത്ത് നിന്ന് ഒരു ഓട്ടോറിക്ഷയും ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടുന്നതും തിരിച്ചറിഞ്ഞ സംഘം വാഹനം തിരിച്ച് പ്രദേശത്ത് നിന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Trending
- ബി.ഡി.എഫ്. പ്രത്യേക സൈനിക കോഴ്സിന്റെ ബിരുദദാന ചടങ്ങ് നടത്തി
- ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനത്തിന് തുടക്കമായി
- ബഹ്റൈനില്‍ ലൈസന്‍സില്ലാതെ ചികിത്സ നടത്തുന്നതിന് കടുത്ത ശിക്ഷ വരുന്നു
- ജോലിക്കിടയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിയെ നാട്ടിലെത്തിച്ചു
- എൻഡിഎ മുന്നണിക്ക് തിരിച്ചടി, പുതിയ നീക്കവുമായി വി.കെ ശശികല, അനുയായികളുമായി ചർച്ച, തമിഴ്നാട്ടിൽ പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനം
- ഇറക്കുമതി ചെയ്ത വസ്ത്രങ്ങള്‍ മോഷ്ടിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മൂന്നു വര്‍ഷം തടവ്
- റമദാനില്‍ എല്ലാ ശനിയാഴ്ചയും കര്‍ഷക വിപണി തുടരും
- പുതുക്കിപ്പണിത ഈസ അല്‍ കബീര്‍ മസ്ജിദ് ഉദ്ഘാടനം ചെയ്തു



