പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ തുടർച്ചയായ അഞ്ചാം തവണയും കൂറുമാറ്റം. 15-ാം സാക്ഷിയായ മെഹറുന്നീസ മൊഴി മാറ്റി. പ്രോസിക്യൂഷൻ സാക്ഷി മെഹറുന്നീസ നേരത്തെ രഹസ്യമൊഴി നൽകിയിരുന്നു.
പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, 11-ാം സാക്ഷി ചന്ദ്രൻ, 12-ാം സാക്ഷി ഫോറസ്റ്റ് വാച്ചർ അനിൽകുമാർ, പതിനാലാം സാക്ഷി എന്നിവരാണ് നേരത്തെ കോടതിയിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷികൾ. ഇവർ രഹസ്യമൊഴികളും നൽകിയിട്ടുണ്ട്.
പതിമൂന്നാം സാക്ഷി സുരേഷിനെ ആരോഗ്യപരമായ കാരണങ്ങളാൽ ആശുപത്രിയിൽ വിസ്തരിക്കും.