സോഷ്യൽ മീഡിയ റീൽസിലൂടെ പ്രശസ്തനായ ടാൻസാനിയൻ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം. അഞ്ചംഗ സംഘം ചേർന്ന് തന്നെ മർദിക്കുകയായിരുന്നു എന്ന് താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വടിയും കത്തിയും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ കിലി പോളിന് പരുക്കേൽക്കുകയും അക്രമണത്തെ ചെറുത്തുതോൽപ്പിച്ച് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു എന്നും താരം ഇൻസ്റ്റഗ്രാം പേജിലൂടെ പറഞ്ഞു. ശരീരത്തിൽ അഞ്ച് തുന്നലുകൾ ഉണ്ട് എന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത് എന്നും തരാം കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ വച്ചുള്ള കിലിയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. അഞ്ചംഗ സംഘം ചേർന്ന് എന്നെ മർദിക്കുകയായിരുന്നു. വലതു കാലിന്റെ വിരലിന് പരിക്കേൽക്കുകയും തുന്നലുമുണ്ട്. വടിയും കത്തിയുമുപയോഗിച്ചാണ് അക്രമിച്ചത്. ഭാഗ്യവശാലാണ് ഞാൻ രക്ഷപ്പെട്ടത്. ദൈവത്തിന് നന്ദി, എല്ലാവരും എനിക്കു വേണ്ടി പ്രാർഥിക്കണം കിലി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.