
മനാമ: ബഹ്റൈനിലെ സിത്രയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇതുവരെ 32 സാധാരണക്കാര്‍ക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. അവരില്‍ ശസ്ത്രക്രിയ ആവശ്യമുള്ള കുട്ടികളും ഉള്‍പ്പെടെുന്നു.
പരിക്കേറ്റവരെല്ലാം ബഹ്റൈന്‍ പൗരരാണ്. തലയ്ക്കും കണ്ണിനും സാരമായ പരിക്കേറ്റ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയും കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഏഴ്, എട്ട് വയസ്സുള്ള രണ്ടു കുട്ടികളും ഇതിലുള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ ഏറ്റവും ഇളയവന് രണ്ടു മാസം പ്രായമുള്ള കുഞ്ഞാണ്.
പരിക്കേറ്റ എല്ലാവരും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും പ്രത്യേക മെഡിക്കല്‍ സംഘങ്ങളുടെ തുടര്‍പരിചരണം ലഭിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ബഹ്റൈനെതിരായ ഈ അന്യായമായ ആക്രമണം ആരംഭിച്ചതിനുശേഷം ആരോഗ്യ സംവിധാനം അതീവ ജാഗ്രതയിലാണെന്നും മന്ത്രാലയം പറഞ്ഞു.


