
മനാമ: ബഹ്റൈനിലെ സല്‍മാബാദില്‍ വിദേശികളായ രണ്ടു മോട്ടോര്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളികളെ ക്രൂരമായി മര്‍ദിച്ച് അവരുടെ പണവും മറ്റു വസ്തുവകകളും കവര്‍ച്ച ചെയ്ത കേസിലെ അഞ്ചു പ്രതികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി അടുത്ത മാസം ശിക്ഷ വിധിക്കും.
സിത്ര, സല്മാന് ടൗണ്‍, ഈസ്റ്റ് റിഫ, ബുദയ്യ എന്നിവിടങ്ങളിലുള്ള 5 യുവാക്കളാണ് പ്രതികള്‍. കേസില്‍ വിചാരണ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ശിക്ഷാവിധി കോടതി അടുത്ത മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.


