പേരാമ്പ്ര: നടുവണ്ണൂര്‍ പഞ്ചായത്തിലെ വെള്ളിയൂരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീടിനു നേരെ അജ്ഞാതര്‍ സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു.
നടുവണ്ണൂര്‍ പഞ്ചായത്തിലെ കരുവണ്ണൂര്‍ അഞ്ചാം വാര്‍ഡിലെ പുതുവാണ്ടി മീത്തല്‍ ഗിരീഷിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ഗിരീഷിന്റെ മക്കളാണ് കരുവണ്ണൂര്‍ ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ ജഗനും ഡി.വൈ.എഫ്.ഐ. കരുവണ്ണൂര്‍ യൂണിറ്റ് അംഗമായ സ്നേഹയും. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആക്രമണ സമയത്ത് ജഗനും സ്നേഹയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗിരീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്.
രാത്രിയില്‍ ഉറങ്ങിയ വീട്ടുകാര്‍ പുറത്തുനിന്ന് കനത്ത ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീടിനു പുറത്തെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു വീടിനുള്ളിലേക്ക് എത്താതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
ജഗന് ജനലിനു സമീപം കിടന്നുറങ്ങുകയായിരുന്നു. സമീപത്തെ ക്ഷേത്രോത്സവത്തിനിടയിലുണ്ടായ തര്‍ക്കം ആക്രമണത്തിലേക്ക് നയിച്ചതാകാമെന്ന് സംശയിക്കപ്പെടുന്നു. ഉത്സവപ്പറമ്പില്‍ ലഹരി ഉപയോഗിച്ച് ചിലര്‍ സ്ത്രീകളെ ശല്യം ചെയ്തതതു പ്രദേശവാസികള്‍ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമാകാമെന്നാണ് വീട്ടുകാരുടെ സംശയം.
പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ലഹരി ഉപയോഗവും വില്‍പ്പനയും സജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Trending
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു
- ടീം ശ്രെഷ്ഠ ബഹ്റൈൻ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
- കുടിയേറ്റം കേരളീയരുടെ രക്തത്തിലുള്ളതെന്ന് ശബരീനാഥ്; മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ ലഭ്യമാക്കണമെന്ന് ചാണ്ടി ഉമ്മന്‍
- ആഗോള ശ്രദ്ധയാകര്‍ഷിച്ച് ബഹ്റൈന്‍ ശരത്കാല മേള
- മനുഷ്യന്റെ ബുദ്ധിയുടെ സഹായമില്ലാതെ എഐക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല: അഭിമന്യു സക്സേന