മനാമ: ബഹ്റൈന്‍ സ്കൂള്‍സ് ആന്റ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷന്റെ ഉത്തരവാദിത്തങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ അറിയിച്ചു. അസോസിയേഷന് പിരിച്ചുവിടുന്നതിനുള്ള ഉത്തരവ് 2025 (21) സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണിത്.
ജി.എസ്.എയുമായി ഏകോപിപ്പിച്ച് മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ സേവന മേഖലയിലൂടെയായിരിക്കും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുക. ബഹ്റൈനിലെ സ്കൂള്‍ കായിക വിനോദങ്ങള്‍ വികസിപ്പിക്കുന്നതില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ജി.എസ്.എയുടെയും സംയുക്ത ശ്രമങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്ദ്ദേശപ്രകാരമുണ്ടാക്കിയ സഹകരണത്തെ അദ്ദേഹം അഭിനന്ദിച്ചു.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്