പാലക്കാട്: ഒറ്റപ്പാലത്ത് അജ്ഞാതസംഘം വാഴകൃഷി നശിപ്പിച്ചു. തിരുവാഴിയോട് മലപ്പുറം വീട്ടിൽ പ്രമോദിന്റെ ഒന്നര ഏക്കർ കൃഷിസ്ഥലത്താണ് അജ്ഞാത സംഘത്തിന്റെ ക്രൂരത. 500 വാഴകളും 300 കവുങ്ങിൻ തൈകളുമാണ് വെട്ടി നശിപ്പിച്ചത്. ശനിയാഴ്ച രാത്രി സ്ഥലത്തെത്തിയ സംഘം വാഴകൾ വെട്ടി നശിപ്പിക്കുകയും കവുങ്ങിൻ തൈകൾ പിഴുത് കളയുകയും ചെയ്തു. രാവിലെ കൃഷിയിടത്തിൽ എത്തിയപ്പോളാണ് അക്രമം പ്രമോദിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിൽ പരാതിപ്പെട്ടു. പ്രമോദിന്റെ അഞ്ച്മാസത്തെ അധ്വാനമാണ് സമൂഹവിരുദ്ധർ നശിപ്പിച്ചത്. അക്രമത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Trending
- നാസര്‍ ബിന്‍ ഹമദ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: അല്‍ ഹിദായ അല്‍ ഖലീഫിയ സ്കൂളിന് കിരീടം
- കുവൈത്ത് ദേശീയ ദിനം ആഘോഷിച്ച് ബഹ്റൈന്‍; എങ്ങും നീല പ്രകാശം
- ബഹ്റൈന്‍ റോയല്‍ ഷീല്‍ഡ്സ് 55ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക സ്റ്റീവി അവാര്‍ഡ്
- വെബ് ഉച്ചകോടി 2025ല്‍ തംകീന്‍ 16 ബഹ്റൈനി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു
- ബഹ്റൈൻ കായിക ദിനത്തോടനുബന്ധിച്ചു എസ് എൻ സി എസ് കൂട്ട നടത്തം സംഘടിപ്പിച്ചു
- ബിഗ്സ് 2025ൽ ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് മൂന്നാം സ്ഥാനം
- ഓരോ പൗരന്റേയും ചികിത്സാചെലവ് കുറയ്ക്കും, അതിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം – പ്രധാനമന്ത്രി