കൊച്ചി: കേരളത്തിലെ പ്രമുഖ ഫിന്‍ടെക് സര്‍വീസസ് കമ്പനിയായ ഏസ്വെയര്‍ ഫിന്‍ടെക് സര്‍വീസസ് ഒരുക്കുന്ന പേയ്മെന്റ് ഗേറ്റ്വേ സേവനമായ ഏസ്മണി യുപിഐ/ക്യുആര്‍, പൂര്‍ണമായും ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ബാങ്കിങ് സേവനമായ ഏസ്മണി വെര്‍ച്വല്‍ബാങ്ക് എന്നിവയ്ക്ക് ഔപചാരികമായി തുടക്കംകുറിച്ചു. കലൂര്‍ സ്റ്റേഡിയത്തിലുള്ള ഏസ്വെയര്‍ ഫിന്‍ടെക് സര്‍വീസസ് ഓഫീസില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ഫിന്‍ടെക് റിലേഷന്‍സ് മേധാവി ഗൗരിഷ് കെ, യുപിഐ, ക്യുആര്‍ സേവനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മൊബൈല്‍ ആപ്പിന്റെയും 100 ക്യുആര്‍, യുപിഐ കസ്റ്റമര്‍ സര്‍വീസ് പോയിന്റുകളുടെയും ഉദ്ഘാടനം ഇലക്ട്രോണിക്സ്, ഐടി വകുപ്പ് അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് വൈ സഫിറുള്ള നിര്‍വഹിച്ചു. യെസ് ബാങ്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ആന്‍ഡ് ഗവണ്മെന്റ് ബാങ്കിങ് കണ്ട്രി ഹെഡ് അരുണ്‍ അഗ്രവാള്‍, ട്രാന്സാക്ഷന് ബാങ്കിങ് കണ്ട്രി ഹെഡ് അജയ് രാജന് എന്നിവര്‍ ചേര്‍ന്ന് ഏസ്മണി വെര്‍ച്വല്‍ബാങ്ക് സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഏസ്വെയര്‍ ഫിന്‍ടെക് സര്‍വീസസിന്റെ പുതിയ ഓഫീസ് സംസ്ഥാന ഐടി പാര്‍ക്കുകളുടെ സിഇഒ ജോണ്‍ എം. തോമസ് ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ബിസിനസ് ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍ക്യുബേഷന്‍ മാനേജര്‍ അശോക് കുര്യന്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സ്ഥാപക മാനേജിംഗ് ഡയറക്ടറും മെന്ററുമായ ഡോ. കെ.സി. ചന്ദ്രശേഖരന് നായര്‍, ജിസിഡിഎ സെക്രട്ടറി അബ്ദുള്‍ മാലിക് കെ.വി, ബിഎന്‍ഐ കൊച്ചിന് എക്സിക്യുട്ടിവ് ഡയറക്ടര്‍ അനില്‍കുമാര്‍ ജി, ഏസ് വെയര്‍ ഫിന്‍ടെക് സര്‍വീസസ് എംഡി നിമിഷ ജെ. വടക്കന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.