മനാമ: വരാനിരിക്കുന്ന ആശുറ അനുസ്മരണത്തിനു മുന്നോടിയായി ബഹ്റൈനിലെ കാപിറ്റല്‍ ഗവര്‍ണറേറ്റ് സുരക്ഷാ, സേവന തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.
ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തില്‍ കാപിറ്റല്‍ ഗവര്‍ണര്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുറഹ്മാന് അല്‍ ഖലീഫ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഗവര്‍ണര്‍ ഹസ്സന് അബ്ദുല്ല അല്‍ മദനി, കാപിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഇസ ഹസ്സന് അല്‍ ഖത്തന്‍ എന്നിവരും ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റ്, കാപിറ്റല്‍ സെക്രട്ടേറിയറ്റ്, ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ സുരക്ഷാ വകുപ്പുകള്‍ എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
തലസ്ഥാനത്ത് നടക്കുന്ന പ്രധാന ഹുസൈനി ഘോഷയാത്രകള്‍ക്കുള്ള സുരക്ഷാ ക്രമീകരണങ്ങളും സേവനങ്ങളും യോഗം അവലോകനം ചെയ്തു. ആശുറ അനുസ്മരണത്തിന്റെ വിജയം ഉറപ്പാക്കാനും പൊതുക്രമം നിലനിര്‍ത്താനും ബഹ്റൈന്‍ സമൂഹത്തിലെ സാമൂഹിക ഐക്യത്തിന്റെ ആത്മാവ് പ്രതിഫലിപ്പിക്കാനും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കിടയില്‍ നേരത്തെയുള്ള ഏകോപനവും സഹകരണവും പ്രധാനമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
എല്ലാ സുരക്ഷാ വകുപ്പുകളുടെയും സമര്‍പ്പണത്തെ ഗവര്‍ണര്‍ അഭിനന്ദിക്കുകയും പൗരരെയും താമസക്കാരെയും സംരക്ഷിക്കുന്നതില്‍ അവരുടെ തുടര്‍ച്ചയായ സഹകരണത്തെ പ്രശംസിക്കുകയും ചെയ്തു.
Trending
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു