മനാമ: കെയർ ഫൗണ്ടേഷനുമായി സഹകരിച്ച് ആസ്റ്റർ ഗ്രൂപ്പ് പേരാമ്പ്രയിൽ മൂന്ന് വീടുകൾ കൂടി നിർമ്മിച്ചു നൽകും. ബഹ്റൈനിലെ ഫഹദാൻ ഗ്രൂപ്പ് സംരംഭകനും പ്രവാസിയുമായ പി.യം മുഹമ്മദ് നൊച്ചാട് സൗജന്യമായി നൽകിയ സ്ഥലത്താണ് വീടുകൾ നിർമ്മിക്കുന്നത്. ചെരുപ്പുകുത്തി ഉപജീവനം നടത്തുന്ന പേരാമ്പ്രയുടെ കാരുണ്യ മുഖമായ ഡയാന ലിസിക്കായിരുന്നു ആദ്യ വീട് നൽകിയത്.ഈ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചത് തൊഴിൽ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനായിരുന്നു. ലിസിയെക്കുറിച്ചറിഞ്ഞ ഡോക്ടർ ആസാദ് മൂപ്പൻ ആസ്റ്റർ ഹോംസ് പദ്ധതിയിൽ ഉൾപ്പെടുത്തി അവർക്ക് വീട് നിർമ്മിച്ച് നൽകുകയായിരുന്നു.നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റും കെയർ ഫൗണ്ടേഷൻ പേരാമ്പ്രയുമായിരുന്നു ഈ വീടിനാവശ്യമായ സ്ഥലം ലഭ്യമാക്കിയത്. ആസ്റ്റർ ഗ്രൂപ്പിന്റെ സാമൂഹിക സേവന വിഭാഗമായ ആസ്റ്റർ ഡി.എം ഫൗണ്ടേഷന് കീഴിലാണ് മറ്റ് വീടുകളും ഒരുങ്ങുക. അപേക്ഷയുടെ അടിസ്ഥാനത്തിൽ അർഹരായവരെ പരിഗണിക്കും. കഴിഞ്ഞ പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട വയനാട് പനമരം നീര ട്ടാടിയിൽ ഒരു ഏക്കർ സ്ഥലത്ത് ഈ കൂട്ടായ്മ ടെ ഫവില്ലേജ് എന്ന പേരിൽ നിർമ്മിച്ച 20 വീടുകൾ ഉൾക്കൊള്ളുന്ന പാർപ്പിട സമുച്ചയം ഉദ്ഘാടനത്തിന് സജ്ജമായിരിക്കുകയാണ്. ആസ്റ്റർ ഗ്രൂപ്പിൻ്റെ സാമൂഹിക സേവന വിഭാഗമായ ആസ്റ്റർ ഡി എം. ഫൗണ്ടേഷൻ്റെ കീഴിൽ മലപ്പുറത്തും ഈ കൂട്ടായ്മ വീടുകൾ നിർമ്മിച്ചു നൽകുന്നുണ്ട്.
Trending
- ശരീരത്തെക്കുറിച്ച് വര്ണന, ലൈംഗികച്ചുവയോടെ സംസാരം, ഭീഷണി; മുക്കത്തെ പീഡനശ്രമത്തിലെ ചാറ്റുകള് പുറത്ത്
- ബസ് കാത്തുനിന്ന സ്ത്രീകള്ക്കിടയിലേക്ക് കാര് പാഞ്ഞുകയറി; 8 പേര്ക്ക് പരിക്ക്
- വയനാട് തുരങ്കപാതയുമായി കേരള സര്ക്കാര് മുന്നോട്ടുതന്നെ; ബജറ്റില് 2,134 കോടി
- ഫലസ്തീന്: കെയ്റോയിലെ അടിയന്തര അറബ് ഉച്ചകോടിക്ക് ബഹ്റൈന്റെ പിന്തുണ
- നിക്ഷേപ സഹകരണം ശക്തമാക്കാന് സൗദി-ബഹ്റൈന് നിക്ഷേപ ഫോറം
- ബഹ്റൈന് ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്നാഷണല് അവാര്ഡുകള്
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന് ബാബുവിന്റെ ഭാര്യ അപ്പീല് നല്കി
- എയര് ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര് പ്രതിഷേധിച്ചു