തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രൊഡ്യൂസർ ശോഭാ ശേഖർ (40) അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2012 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്യുന്നു. നേർക്കുനേർ അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ വിവിധ പരിപാടികളുടെ പ്രോഡ്യൂസറായിരുന്നു. തിരുവനന്തപുരം വഴുതക്കാട് ലെനിൻ നഗറിലെ ‘നിരഞ്ജന’ യിലായിരുന്നു താമസം. എകെ ആൻറണി മുഖ്യമന്ത്രിയായിരിക്കെ പേഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന വി. സോമശേഖരൻ നാടാരാണ് അച്ഛൻ. അമ്മ പ്രഭ മൂന്ന് വർഷം മുമ്പാണ് മരിച്ചത്. സ്വപ്ന, സ്മിത എന്നിവർ സഹോദിരമാർ. വീട്ടിലും തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലും പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ നാനാതുറയിൽ ഉള്ളവർ ആദരാജ്ഞലി അർപ്പിച്ചു. തൃക്കണ്ണാപുരം പൂഴിക്കുന്നിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.
