മനാമ: ബഹ്റൈനില്‍ ഒക്ടോബര്‍ 22 മുതല്‍ 30 വരെ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന്റെ ലോഗോ പ്രകാശനം ചെയ്തു. റിറ്റ്സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു.
ഐക്യവും സമാധാനവും വര്‍ധിപ്പിക്കുന്നതിന് സ്പോര്‍ട്സിനെ ബഹ്റൈന്‍ ഉപയോഗിക്കുമെന്ന് ശൈഖ് ഖാലിദ് ബിന്‍ ഹമദ് പറഞ്ഞു. ഗെയിംസ് നടത്തിപ്പ് ബഹ്റൈനെ ഏല്‍പ്പിച്ചതിന് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയോട് അദ്ദേഹം നന്ദി പറഞ്ഞു.
ഗെയിംസിന്റെ ചരിത്രവും ബഹ്റൈന്റെ സാംസ്കാരിക നേട്ടങ്ങളും ഉള്‍പ്പെടുന്ന വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. അനാച്ഛാദനം ചെയ്ത ലോഗോയില്‍ അറബി ലിപി, ഒളിമ്പിക് നിറങ്ങള്‍, സൂര്യചിഹ്നം എന്നിവയുണ്ട്.
Trending
- ‘2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ സജീവ ശ്രമം നടത്തും’ പ്രധാനമന്ത്രി
- ഉത്തേജക മരുന്നുകള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന
- കെഎസ്യു ജില്ലാ പ്രസിഡൻ്റ് അടക്കം 14 പേർക്കെതിരെ വധശ്രമത്തിന് കേസ്
- കേരളം മുഴുവൻ പരിസ്ഥിതി ലോലം; സംസ്ഥാനത്തിന്റെ 30 ശതമാനവും ഭൂചലന സാധ്യതാ പ്രദേശങ്ങൾ
- അതിജീവനത്തിന് സുസ്ഥിര വികസനം ആവശ്യമാണെന്ന് ലോക്നാഥ് ബെഹ്റ
- പിണറായി വിജയന്റേത് അന്നം മുടക്കി സര്‍ക്കാര്‍: എം.ലിജു
- ‘നെന്മാറയിലെ കൊലപാതകങ്ങൾക്ക് പൊലീസ് ഉത്തരം പറയണം’ വി.ഡി സതീശൻ
- മത്സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റ സംഭവം; പ്രതിഷേധം അറിയിച്ച് ഇന്ത്യ