
മനാമ: ഒക്ടോബര്‍ 22 മുതല്‍ 31 വരെ ബഹ്റൈനില്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യം ഒരുങ്ങുന്നു.
ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി ഡയരക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ അദ്ധ്യക്ഷത വഹിച്ചു.
2028ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സിനായുള്ള കമ്മിറ്റിയുടെ ഒരുക്കങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ജി.എഫ്.എച്ച്. ഫിനാന്‍ഷ്യല്‍ ഗ്രൂപ്പുമായി സഹകരിച്ച് ഒരു ഇന്റര്‍നാഷണല്‍ എക്സലന്‍സ് സെന്ററും ഒരു റീജിയണല്‍ അക്വാട്ടിക് സ്പോര്‍ട്സ് ഓഫീസും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തു.
