യൂഎഇ : രാഷ്ട്രീയങ്ങൾക്കു അധീത മായി പ്രവാസികൾക്ക് വേണ്ടി പ്രവാസികൾ കൈകോർക്കുന്ന ഒരു കൂട്ടായ്മയാണ്. പ്രവാസികൾക്ക് ഒരു സ്ഥിരവരുമാനം നേടിക്കൊടുക്കുക എന്നുള്ള മഹത്തായ ലക്ഷ്യമാണ് കെ പി സി എസ് മുന്നോട്ടുവയ്ക്കുന്നത്. അതിന്റെ ആദ്യപടി എന്നോണം കെപിസിഎസ് ലോഗോ പ്രകാശനം അജ്മാനിൽ വച്ച് കെ പി സി എസ് ഗ്ലോബൽ പ്രസിഡന്റും സാമൂഹ്യ സേവന രംഗത്തെ സജീവ സാന്നിധ്യവുമായ അഷറഫ് താമരശ്ശേരി നിർവഹിച്ചു.
കെ പി സി എസ് ഗ്ലോബൽ ചെയർമാൻ ഫഹദ് നോർത്ത് ചടങ്ങ് ഉത്ഘാടനം ചെയ്തു , കെ.പി.സി.എസ് യു.എ.ഇ.നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സാംസങ് കണ്ണിയ്യത്ത് , യു എ ഇ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അസിം അബ്ദുല്ലത്തീഫ് , ജോയിൻ സെക്രട്ടറി ഷീജ മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് പ്രവാസികളെ അഭിസംബോധന ചെയ്തു. മീഡിയ വിംഗ് കോർഡിനേറ്റർ ഷെഹ്ന നിയാസ്, & ലിജോ വർഗീസ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു KPCS ന്റെ വരും കാല പ്രവർത്തനങ്ങളെ പറ്റി സംസാരിച്ചു. എല്ലാ പ്രവാസികളും മുൻ പ്രവാസികളും കെ പി സി എസ് എന്ന പ്രവാസി കൂട്ടായിമയിൽ അണിചേരുവാൻ കെ പി സി എസ് ഗ്ലോബൽ പ്രസിഡന്റ് അഷ്റഫ് താമരശേരി ആഹ്വനം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത എല്ലാ പ്രവാസികൾക്കും യു എ ഇ നാഷണൽ കമ്മിറ്റി ട്രെഷറർ ഖാലിദ് കൂത്തുപറമ്പ് നന്ദി രേഖപെടുത്തി.