
മനാമ: അമേരിക്കയുടെ മദ്ധ്യസ്ഥതയില്‍ അസര്‍ബൈജാനും അര്‍മേനിയയും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവെച്ചതിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കും കോക്കസസ് മേഖലയിലെ എല്ലാ ജനങ്ങള്‍ക്കും അഭിവൃദ്ധി, സുസ്ഥിര സമാധാനം, പരസ്പര നേട്ടം എന്നിവ കൈവരിക്കാനും ഈ കരാര്‍ സഹായകമാകുമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും കരാര്‍ സഹായകമാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
