ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പൊലീസ് അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിൽ ആക്കിയെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. ഡൽഹിയിൽ കർഷക സമരം ശക്തി പ്രാപിക്കുന്നതിനിടെ സമരം ചെയ്യുന്ന കർഷകരെ സന്ദർശിച്ച് മടങ്ങിയെത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ ഡൽഹി പൊലീസ് വീട്ടുതടങ്കൽ ആക്കിയതെന്നാണ് ആം ആദ്മി പാർട്ടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രധാന ഗേറ്റിന് പുറത്ത് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തിയെന്നും ആം ആദ്മി നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. സമരം ചെയ്യുന്ന കർഷകരെ സന്ദർശിച്ചതിനു പിന്നാലെ ബിജെപി നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിൽ പാർപ്പിച്ചെന്ന് ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണം വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ഡിസിപി നോർത്ത് പറഞ്ഞു.
Trending
- ശരീരത്തെക്കുറിച്ച് വര്‍ണന, ലൈംഗികച്ചുവയോടെ സംസാരം, ഭീഷണി; മുക്കത്തെ പീഡനശ്രമത്തിലെ ചാറ്റുകള്‍ പുറത്ത്
- ബസ് കാത്തുനിന്ന സ്ത്രീകള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; 8 പേര്‍ക്ക് പരിക്ക്
- വയനാട് തുരങ്കപാതയുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുതന്നെ; ബജറ്റില്‍ 2,134 കോടി
- ഫലസ്തീന്: കെയ്റോയിലെ അടിയന്തര അറബ് ഉച്ചകോടിക്ക് ബഹ്റൈന്റെ പിന്തുണ
- നിക്ഷേപ സഹകരണം ശക്തമാക്കാന്‍ സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം
- ബഹ്റൈന്‍ ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു