കൊച്ചി : ഇടുക്കി ഗോള്‍ഡില്‍ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ബാബു ആന്റണിയുടെ മകന് ആര്‍തര്‍ ആന്റണി വീണ്ടും സിനിമയിൽ സജീവമാകുന്നു.
ചിത്രീകരണം പുരോഗമിക്കുന്ന ദ ഗ്രേറ്റ് എസ്കേപ്പ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ആര്‍തര്‍ ആന്റണി അവതരിപ്പിക്കുന്നത്.
മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ ഫസ്റ്റ് ഡാന്‍ ബ്ളാക് ബെല്‍റ്റ് കരസ്ഥമാക്കിയ ആര്‍തര്‍ ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ഈ ചിത്രത്തിലേക്ക് ഓഡിഷനിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തേ നിരവധി അവസരങ്ങള്‍ 16 കാരനായ ആര്‍തറെ തേടി എത്തിയിരുന്നെങ്കിലും വിദ്യാഭ്യാസം മുടങ്ങരുതെന്ന കാരണത്താല്‍ സിനിമ പ്രവേശനം ഒഴിവാക്കുകയായിരുന്നു.