
മനാമ: ബഹ്റൈനിലെ മുഹറഖ് യൂത്ത് സെന്ററില്‍ അല്‍ മനാര ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ സ്പേസ് യുവജന കാര്യമന്ത്രി റാവാന്‍ ബിന്ത് നജീബ് തൗഫീഖി ഉദ്ഘാടനം ചെയ്തു.
നാഷണല്‍ ഇനീഷേറ്റീവ് ഫോര്‍ അഗ്രികള്‍ചറല്‍ ഡെവലപ്മെന്റ് സെക്രട്ടറി ജനറല്‍ ശൈഖ മാരാം ബിന്ത് ഈസ അല്‍ ഖലീഫ, നിരവധി കലാപ്രവര്‍ത്തകര്‍, യുവ എഴുത്തുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. യുവാക്കളുടെ സര്‍ഗാത്മകതയെ പരിപോഷിപ്പിക്കുകയും അവര്‍ക്ക് സര്‍ഗപ്രവര്‍ത്തനത്തിനുള്ള അവസരങ്ങളൊരുക്കുകയും ചെയ്യുന്ന ഇടങ്ങള്‍ നല്‍കാനുള്ള യുവജന കാര്യ മന്ത്രാലയത്തിന്റെ നടപടികളുടെ ഭാഗമായാണ് ഈ കേന്ദ്രം സ്ഥാപിച്ചത്.
