തൃശൂർ : തൃശൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ ആദിവാസി യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ആനപ്പാന്തം കോളനിയിലെ ഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുരേഷാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമായത്. കല്ലുകൊണ്ട് ഗീതയുടെ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ബന്ധുവീട്ടിൽ വച്ചാണ് ഗീതയും സുരേഷും ഒന്നിച്ച് മദ്യപിച്ചത്. തുടർന്ന് വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. അതിനിടെയാണ് ബന്ധുവീട്ടിൽ നിന്ന് കയ്യിൽ കരുതിയ വടിവാളുകൊണ്ട് ഗീതയെ വെട്ടുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തത്. കൊലപാതകത്തിന് ശേഷം സുരേഷ് കാടുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ചാലക്കുടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സുരേഷിനായുള്ള തെരച്ചിൽ തുടരുകയായിരുന്നു. അതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട ആദിവാസി കുടിലിനുള്ളിൽ സുരേഷ് ഒളിച്ചുകഴിയുകയാണെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Trending
- ഇൻഡക്സ് ബഹ്റൈൻ ഇഫ്താർ സംഗമം നടത്തി
- ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു
- ബഹ്റൈന്റെ അല്‍ മുന്തര് ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍; ആദ്യ സിഗ്നല്‍ ലഭിച്ചു
- ബഹ്റൈനില്‍ അഹമ്മദ് മുഹമ്മദ് അലി അല്‍ യൂസ്ര പള്ളി ഉദ്ഘാടനം ചെയ്തു
- രണ്ടര ലക്ഷം കൈക്കൂലി വീട്ടിലെത്തി കൈപ്പറ്റുന്നതിനിടെ ഐഒസി ഡിജിഎം വിജിലന്‍സിന്റെ പിടിയില്‍
- ബഹ്റൈൻ മലയാളി കുടുംബം (BMK) ഇഫ്താർ സംഗമം സംഘടിപ്പിച്ചു
- വിവേക് എക്സ്പ്രസിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ 6 കിലോ കഞ്ചാവ്; പ്രതിക്കായി തിരച്ചിൽ
- കുറ്റകൃത്യത്തില്‍ പങ്കില്ല: 1526 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടിയ കേസ്; പ്രതികളെ വെറുതെ വിട്ട് കോടതി