മനാമ: ബഹ്റൈനിൽ കാർ മോഷണത്തിന് മൂന്നുപേർ അറസ്റ്റിലായി. റിഫയിലെ ഒരു വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ചതിനാണ് അറസ്റ്റിലായത്. 25 നും 32 നും ഇടയിൽ പ്രായമുള്ള മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു.
മൂന്നുപേരിൽ ഒരാൾ കാർ മോഷ്ടിക്കുകയും മറ്റ് രണ്ട് പേർക്ക് അത് കൈമാറുകയും ചെയ്തു. ഇവർ വാഹനം സ്ക്രാപ്പിന് നൽകുകയായിരുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് സമർപ്പിക്കാൻ നിയമനടപടികൾ ആരംഭിച്ചു.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X