
മനാമ: ഇറാനിയന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകള്‍ ചിത്രീകരിച്ചതിനും പ്രസിദ്ധീകരിച്ചതിനും വീണ്ടും പോസ്റ്റ് ചെയ്തതിനും ആറ് ഏഷ്യന്‍ പൗരരെ ആന്റി-കറപ്ഷന്‍, ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റിലെ ആന്റി-സൈബര്‍ ക്രൈം ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സുരക്ഷയെയും പൊതു ക്രമത്തെയും തകര്‍ക്കുന്ന രീതിയില്‍ ഇറാനിയന്‍ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകള്‍ ചിത്രീകരിച്ചതിനും പ്രസിദ്ധീകരിച്ചതിനും ഈ ശത്രുതാപരമായ പ്രവൃത്തികളോട് അനുഭാവം പ്രകടിപ്പിച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തതതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിച്ചതെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുന്നതിനും കാരണമായെന്നും മന്ത്രാലയം അറിയിച്ചു.


