
മനാമ: ബഹ്റൈന്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി വന്നിറങ്ങിയ വിദേശി യുവാവ് അറസ്റ്റിലായി.
കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഈ 32കാരന്റെ ബാഗില്‍ മൂന്ന് കിലോഗ്രാമിലധികം കൊക്കെയ്ന്‍ കണ്ടെത്തുകയായിരുന്നു. ഇതിന് ഏതാണ്ട് നാലു ലക്ഷം ദിനാര്‍ വിലവരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുന്‍കൂട്ടി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പരിശോധിച്ചതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിലെ ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് അറിയിച്ചു.


