
മനാമ: ബഹ്റൈനിലെ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റിലെ ഒരു പ്രധാന കവലയില്‍ കാര്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍നിന്ന് പബ്ലിക് പ്രോസിക്യൂഷന് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. തുടര്‍ന്ന് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതിയെ കസ്റ്റഡിയില്‍ വിടാന്‍ പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടു.


