ലക്നൗ: ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് സൈനികനും ഇയാളുടെ സഹോദരനും അറസ്റ്റിലായി. ഉത്തര്‍ പ്രദേശിലെ കൗഷാമ്പി ജില്ലയിലാണ് കൊലപാതകം നടന്നത്. കുന്‍വര്‍ സിങ് എന്ന സൈനികനാണ് അറസ്റ്റിലായത്.
ഭാര്യ പണവും സ്വര്‍ണവുമായി വീട്ടില്‍നിന്ന് ഒളിച്ചോടിയെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന് സംശയിക്കുന്നതായും ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍, യുവതിയുടെ മൃതദേഹം പൊലീസ് അന്വേഷണത്തില്‍ പിന്നീട് കണ്ടെത്തി. 38കാരിയായ സാവിത്രി ദേവിയാണ് കൊല്ലപ്പെട്ടത്.
സംശയത്തെ തുടര്‍ന്ന് പൊലീസ് കുന്‍വര്‍ സിങ്ങിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളും സഹോദരനും ആദ്യം മൃതദേഹം മറവ് ചെയ്തെങ്കിലും പിറ്റേന്ന് വിണ്ടും എത്തി ദഹിപ്പിക്കുകയായിരുന്നു.