ശ്രീനഗർ : ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. അവന്തിപ്പോറയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ സൈന്യം വധിച്ചത്. അവന്തിപ്പോറയിലെ ത്രാൽ പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. പോലീസും അർദ്ധസൈനിക വിഭാഗങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വകവരുത്തിയത്.കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ ഭീകരരുണ്ടോ എന്നറിയാൻ പരിശോധന പുരോഗമിക്കുകയാണ്.
