ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടലുണ്ടായത്.
കുല്‍ഗാമിലെ അരായിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം വധിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, വെടിവെപ്പില്‍ രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് കുല്‍ഗാം എസ്പി ഗുരീന്ദര്‍പാല്‍ സിംഗ് അറിയിച്ചു.
മേഖലയില്‍ മൂന്നിലധികം ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് സൂചന. ഇവരെ കണ്ടെത്താനായി ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും സൈന്യവും സംയുക്തമായി തെരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.