
മനാമ: നിഷ്പക്ഷ നീതിയും സാമ്പത്തിക വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച മാതൃകയാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയെന്ന് ഇന്ത്യന്‍ നിയമ- നീതിന്യായ മന്ത്രി അര്ജുന് റാം മേഘ്വാള്.
മനാമയില്‍ നടന്ന കിംഗ് ഹമദ് ഫോറം ഫോര്‍ ജസ്റ്റിസില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിഷ്പക്ഷ നീതിയുടെ തത്വങ്ങള്‍ മികച്ച ഭരണവും സഹവര്‍ത്തിത്വവും ശക്തിപ്പെടുത്തുന്നതില്‍ വലിയ സംഭാവന നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മദ്ധ്യസ്ഥതയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിച്ചാല്‍ നമ്മുടെ സമ്പദ്ഘടനകള്‍ക്ക് വളരാന്‍ സാധിക്കും. സിംഗപ്പൂരിലെ വാണിജ്യ കോടതി പോലുള്ള വിജയകരമായ അന്താരാഷ്ട്ര മാതൃകകളെയാണ് ബഹ്റൈന്റെ സമീപനം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


