
മനാമ: അര്‍ബൈന്‍ അനുസ്മരണത്തോടനുബന്ധിച്ച് (ആശുറയ്ക്ക് ശേഷമുള്ള നാല്‍പ്പതാം ദിവസം) കാപ്പിറ്റല്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമൂദ് അല്‍ ഖലീഫ നിരവധി മത്താമുകളിലും (കമ്മ്യൂണിറ്റി സെന്ററുകള്‍) ഹുസൈനി ഘോഷയാത്രാ റൂട്ടുകളിലും പരിശോധന നടത്തി.
പൊതുജന സുരക്ഷയും പങ്കെടുക്കുന്നവരുടെ സുരക്ഷയും നിലനിര്‍ത്തുന്നതിനാവശ്യമായ എല്ലാ ആവശ്യകതകളും നിലവിലുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സംഘാടന നടപടികളും സേവനങ്ങളും ഗവര്‍ണര്‍ അവലോകനം ചെയ്തു.
ആവശ്യകതകള്‍ നിറവേറ്റുന്നതിനും താമസക്കാരുടെയും ഘോഷയാത്രകളില്‍ പങ്കെടുക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വിഭവങ്ങള്‍ സമാഹരിക്കുന്നതിനുമുള്ള സുരക്ഷാ ഡയറക്ടറേറ്റുകളുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും ശ്രമങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. മത്താം മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും വിശിഷ്ട പങ്കിനെയും ബന്ധപ്പെട്ട അധികാരികളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പങ്കാളികള്‍ പാലിക്കുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു.
