
മനാമ: ബഹ്റൈനിലെ അമേരിക്കന്‍ സ്കൂള്‍ സംഘടിപ്പിച്ച അറബി ഭാഷാ, ഇസ്ലാമിക വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ഉദ്ഘാടനം ചെയ്തു.
അറബി, ഇസ്ലാമിക് സ്റ്റഡീസ് അധ്യാപകര്‍, വകുപ്പ് മേധാവികള്‍, വിദ്യാഭ്യാസ സൂപ്പര്‍വൈസര്‍മാര്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ദേശീയ സ്വത്വം ശക്തിപ്പെടുത്തുന്നതിലും ആധികാരിക മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ക്കുന്നതിലും അറബി, ഇസ്ലാമിക് സ്റ്റഡീസ് അധ്യാപകര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വിദ്യാഭ്യാസ വികസനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നതില്‍ ബഹ്റൈനിലെ അധ്യാപകര്‍ക്ക് പ്രതിബദ്ധതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ സ്കൂളിലെ അറബി ഭാഷാ സാംസ്കാരിക വിഭാഗം മേധാവി ഡോ. നൂര്‍ അബു അതിയ ഉള്‍പ്പെടെയുള്ളവരും ചടങ്ങില്‍ സംസാരിച്ചു.
