മനാമ: ബഹ്റൈനില്‍ നടന്ന അറബ് സാമൂഹിക കാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 44ാമത് സമ്മേളനം, സംരംഭകത്വത്തെയും സാമൂഹിക പങ്കാളിത്തത്തെയും പിന്തുണയ്ക്കാനുള്ള ശുപാര്‍ശകളോടെ സമാപിച്ചു.
അറബ് ലീഗിന്റെ സഹകരണത്തോടെ ബഹ്റൈനിലെ സാമൂഹിക വികസന മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ അറബ് മന്ത്രിമാരും ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസൃതമായി സാമൂഹിക വികസനം വര്‍ദ്ധിപ്പിക്കുന്നതില്‍ ബഹ്റൈന്‍ പ്രതിബദ്ധതയുണ്ടെന്ന് ബഹ്റൈന്‍ മന്ത്രി ഒസാമ അല്‍ അലവി സമ്മേളത്തില്‍ പറഞ്ഞു. സാമൂഹിക സേവനങ്ങളില്‍ സാങ്കേതിക പുരോഗതിക്ക് ഏറെ പ്രാധാന്യമുണ്ട്. സാമൂഹിക സംരക്ഷണം മെച്ചപ്പെടുത്താന്‍ സംയോജിത ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക വികസനത്തിന് ഈജിപ്തിന്റെ തുടര്‍ച്ചയായ പിന്തുണയുണ്ടെന്ന് ഈജിപ്തിലെ സോഷ്യല്‍ സോളിഡാരിറ്റി മന്ത്രി ഡോ. മായ മോര്‍സി പറഞ്ഞു. സൗദി അറേബ്യയിലെ ഹ്യൂമന്‍ റിസോഴ്സ് ആന്റ് സോഷ്യല്‍ ഡെവലപ്മെന്റ് (എം.എച്ച്.ആര്.എസ്.ഡി) മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജ്ഹി, ബഹ്റൈന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും സാമൂഹിക വികസന സംരംഭങ്ങളോടുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത എടുത്തുപറയുകയും ചെയ്തു.
2025ല്‍ നടക്കാനിരിക്കുന്ന ആഗോള ഭിന്നശേഷി ഉച്ചകോടിയെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്തു.
Trending
- സാഹിത്യ കുലപതിക്ക് കേരളം വിട നല്കി
- അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 44ാമത് സമ്മേളനം സമാപിച്ചു
- എം. ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി
- ഗുരുദേവ സോഷ്യൽ സൊസൈറ്റി 92മത് ശിവഗിരി തീർത്ഥാടനം സംഘടിപ്പിക്കുന്നു
- എം ടി യുടെ നിര്യാണത്തിൽ വടകര സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി
- ബിഡികെ മെഗാ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച
- കേരളാ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ (NSS Bahrain) അനുശോചനം രേഖപ്പെടുത്തി
- എംടിയുടെ വിയോഗം; സാഹിത്യലോകം കൂടുതല്‍ ദരിദ്രമായി’; അനുശോചിച്ച് രാഷ്ട്രപതി