
മനാമ: അറബ് വായനാമത്സരത്തില്‍ ബഹ്റൈനിലെ അഹിലിയയിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ജാസിം മുബാറക്ക് രണ്ടാം സ്ഥാനം നേടി.
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഫലം പ്രഖ്യാപിച്ചത്.
50 രാജ്യങ്ങളിലായി നിരവധി വേദികളില്‍ നടന്ന മത്സരത്തില്‍ മൊത്തം 32 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.
തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച മുഹമ്മദ് ജാസിമിനെ ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക്ക് ജുമ അഭിനന്ദിച്ചു.


