
കെയ്റോ: കെയ്റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന അറബ് പാര്‍ലമെന്റിന്റെ നാലാം സഭാ പ്ലീനറി സമ്മേളനത്തില്‍ പ്രതിനിധി കൗണ്‍സിലിലെ സേവന സമിതിയുടെ ചെയര്‍മാനായ ബഹ്റൈന്‍ എം.പി. മംദൂഹ് അബ്ബാസ് അല്‍ സാലിഹ് ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.
ബഹ്റൈന്റെ പാര്‍ലമെന്ററി നയതന്ത്രത്തിന് പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലത്തിന്റെയും കൗണ്‍സില്‍ അംഗങ്ങളുടെയും തുടര്‍ച്ചയായ പിന്തുണയാണ് ഈ നേട്ടം തെളിയിക്കുന്നതെന്ന് മംദൂഹ് അബ്ബാസ് പറഞ്ഞു. ഏകീകൃത അറബ് പാര്‍ലമെന്ററി ശ്രമങ്ങള്‍ക്ക്, പ്രത്യേകിച്ച് പലസ്തീന് വിഷയം പോലുള്ള പ്രധാന പ്രാദേശിക വിഷയങ്ങളില്‍ സംഭാവന നല്‍കാനും മറ്റു പാര്ലമെന്റുകളുമായുള്ള സഹകരണവും സംഭാഷണവും വര്‍ധിപ്പിക്കാനും പുതിയ പദവി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.


 
