
ന്യൂഡല്‍ഹി: അറബ്-ഇന്ത്യന്‍ സഹകരണ ഫോറത്തിന്റെ രണ്ടാമത്തെ മന്ത്രിതല യോഗത്തില്‍ ബഹ്റൈന്‍ പങ്കെടുത്തു.
ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സും റിപ്പബ്ലിക് ഓഫ് ഇന്ത്യയും സംയുക്തമായി അദ്ധ്യക്ഷത വഹിച്ച യോഗം അറബ് രാഷ്ട്രങ്ങളും ഇന്ത്യയും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ബഹ്റൈന്‍ ബൈലാറ്ററല്‍ റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അംബാസഡര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ അലി അല്‍ ഖലീഫയാണ് രാജ്യത്തിന്റെ പ്രതിനിധി സംഘത്തെ നയിച്ചത്. വിദേശകാര്യ മന്ത്രാലയത്തിലെ അറബ്, ആഫ്രിക്കന്‍ കാര്യ മേഖലാ മേധാവി അംബാസഡര്‍ അഹമ്മദ് അല്‍ താരിഫിയും പങ്കെടുത്തു. രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ, ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ വിവിധ മേഖലകളില്‍ അറബ്-ഇന്ത്യന്‍ സഹകരണത്തെ പിന്തുണയ്ക്കുന്നതില്‍ ബഹ്റൈന്റെ പ്രതിബദ്ധത അംബാസഡര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ അലി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധി സംഘങ്ങളുടെ തലവന്മാരെ സ്വീകരിച്ചു.


