
മനാമ: ബഹ്റൈനില്‍ പുതിയ നിരവധി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസന്‍സ്, വിപുലീകരണം, സേവനങ്ങളില്‍ പുതിയ ഘട്ടങ്ങള്‍ ചേര്‍ക്കല്‍ എന്നിവയ്ക്ക് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ അംഗീകാരം നല്കി.
‘ജൂഡ് കിന്റര്ഗാര്ട്ടന്’ സ്ഥാപിക്കാനുള്ള ലൈസന്‍സ്, പാംസ് സ്കൂളില്‍ ഏഴാം ക്ലാസ് കൂട്ടിച്ചേര്‍ക്കാനുള്ള ലൈസന്‍സ്, ഡെല്‍മണ്‍ സ്കൂളില്‍ ഇന്റര്‍മീഡിയറ്റ് ആരംഭിക്കാനുള്ള ലൈസന്‍സ്, ന്യൂ ജനറേഷന് സ്കൂളില്‍ സെക്കന്‍ഡറി കോഴ്സ് ആരംഭിക്കാനുള്ള ലൈസന്‍സ് എന്നിവ ഇതിലുള്‍പ്പെടുന്നു.
ഉയര്‍ന്ന നിലവാരമുള്ള ദേശീയ വിദ്യാഭ്യാസം നല്‍കാനും വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടാനുസരണമുള്ള കോഴ്സുകള്‍ ലഭ്യമാക്കാനും പൊതു, സ്വകാര്യ മേഖലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നത് പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.
