
മനാമ: ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ അഴിച്ചുപണി. പ്രോസിക്യൂഷന് ഓഫീസുകളില്‍ പുതിയ തലവന്മാരെയും അവരുടെ ഡെപ്യൂട്ടികളെയും നിയമിച്ചുകൊണ്ടും ചില അംഗങ്ങളെ സ്ഥലംമാറ്റിക്കൊണ്ടും അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫദ്ല് അല്‍ ബുഐനൈന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
മേജര്‍ പ്രോസിക്യൂഷന് അംഗമായി പ്രോസിക്യൂഷന് മേധാവി ഇബ്രാഹിം ഇസ അല്‍ ബിന്‍ ജാസിമിനെ നിയമിച്ചു. ജുഡീഷ്യല്‍ ഇന്സ്പെക്ഷന് അംഗമായി അബ്ദുല്ല സലാഹ് അല്‍ തവാദിയെ നിയമിച്ചു. പ്രോസിക്യൂഷന് മേധാവി നൂര്‍ അബ്ദുല്ല ഷെഹാബിനെ അപ്പീല്‍ പ്രോസിക്യൂഷന് അംഗമായി നയമിച്ചു. നാസര്‍ ഇബ്രാഹിം അല്‍ ഷൈബിനെ കാപ്പിറ്റല്‍ പ്രോസിക്യൂഷന് മേധാവിയായി നിയമിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ യൂസിഫ് അലി അല്‍ മാല്‍ക്കിയെ കാപ്പിറ്റല്‍ പ്രോസിക്യൂഷന് ഡെപ്യൂട്ടി മേധാവിയായി നിയമിച്ചു. ഖാലിദ് അഹമ്മദ് അല്‍ തമീമിയെ മുഹറഖ് പ്രോസിക്യൂഷന് മേധാവിയായി നിയമിച്ചു.
മറിയം ഇസ അല്‍ ഖൈസിനെ സതേണ്‍ പ്രോസിക്യൂഷന് ഡെപ്യൂട്ടി മേധാവിയായി നിയമിച്ചു. നൂറ ജമാല്‍ അല്‍ മാലയെ കുടുംബ, കുട്ടികളുടെ പ്രോസിക്യൂഷന് മേധാവിയായി നിയമിച്ചു. സഹ്റ ഹുസൈന് മുറാദിനെ സൈബര്‍ ക്രൈം പ്രോസിക്യൂഷന് മേധാവിയായി നിയമിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ മുഹമ്മദ് അബ്ബാസ് അല്‍ സെത്രിയെ സൈബര്‍ ക്രൈം പ്രോസിക്യൂഷന് ഡെപ്യൂട്ടി മേധാവിയായി നിയമിച്ചു.
അബ്ദുറഹ്മാന് ഹമദ് അല്‍ മന്നായിയെ ആന്റി ട്രാഫിക്കിംഗ് പ്രോസിക്യൂഷന് ഡെപ്യൂട്ടി മേധാവിയായി നിയമിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ സാറാ ഖലീല്‍ മുഹമ്മദിനെ ആന്റി-ട്രാഫിക്കിംഗ് പ്രോസിക്യൂഷന് അംഗമായി നിയമിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ മുഹമ്മദ് ഇസ അല്‍ ജലാഹമയെ ആന്റി-ട്രാഫിക്കിംഗ് പ്രോസിക്യൂഷന് അംഗമായി നിയമിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ മുഹമ്മദ് ഖലീല്‍ അല്‍ ഹക്കൂറിനെ ആന്റി-ട്രാഫിക്കിംഗ് പ്രോസിക്യൂഷന് അംഗമായി നിയമിച്ചു. അബ്ദുള്‍കരീം അബ്ദുറഹ്മാന് അല്‍ ഈദിനെ ഡ്രഗ്സ് പ്രോസിക്യൂഷന് ഡെപ്യൂട്ടിമേധാവിയായും നിയമിച്ചു.
