
മനാമ: ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വദേശികളുടെ നിയമനം വര്‍ധിച്ചതായും വിദേശികള്‍ക്ക് അവസരങ്ങള്‍ കുറയുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
സിവില്‍ സര്‍വീസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇപ്പോള്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിദേശികളുടെ എണ്ണം 5,686 ആണ്. 2019നെ അപേക്ഷിച്ച് ഇത് 25 ശതമാനം കുറവാണിത്.
നിലവില്‍ പൗരരല്ലാത്തവര്‍ വഹിക്കുന്ന തസ്തികകളിലേക്ക് യോഗ്യരായ ബഹ്റൈനികളെ നിയമിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് വിദേശികളുടെ എണ്ണം കുറയാന്‍ കാരണം. ഒരു സര്‍ക്കാര്‍ സ്ഥാപനം ഏതെങ്കിലും പ്രവാസിക്ക് തൊഴില്‍ കരാര്‍ പുതുക്കാന്‍ അപേക്ഷിക്കുമ്പോള്‍ ആദ്യം പരിശോധിക്കുന്നത് ആ ജോലിക്ക് ഒരു ബഹ്റൈനിയെ ലഭ്യമാണോ എന്നാണെന്നും ബ്യൂറോ അറിയിച്ചു.
