
മനാമ: ബഹ്റൈന്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തില്‍ രണ്ട് ഡയറക്ടര്‍ ജനറല്‍മാരെ സ്ഥലംമാറ്റി നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2026 (2) പുറപ്പെടുവിച്ചു.
മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രിയുടെ നിര്‍ദേശത്തെയും മന്ത്രിസഭയുടെ അംഗീകാരത്തെയും തുടര്‍ന്നാണ് ഉത്തരവ്.
മന്ത്രാലയത്തിലെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി സെക്രട്ടേറിയറ്റിന്റെ ഡയറക്ടര്‍ ജനറലായ മുഹമ്മദ് സാദ് മുഹമ്മദ് അല്‍ സഹ്ലിയെ ലാമിയ യൂസിഫ് അല്‍ ഫദ്ലയുടെ പിന്‍ഗാമിയായി അതേ മന്ത്രാലയത്തിലെ നോര്‍ത്തേണ്‍ മുനിസിപ്പാലിറ്റിയുടെ ഡയറക്ടര്‍ ജനറലായാണ് മാറ്റി നിയമിച്ചത്. മുഹമ്മദ് സാദ് മുഹമ്മദ് അല്‍ സഹ്ലിയുടെ പിന്‍ഗാമിയായി മന്ത്രാലയത്തിലെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി സെക്രട്ടേറിയറ്റിന്റെ ഡയറക്ടര്‍ ജനറലായി ആലിയ യൂസിഫ് യഹ്യ ഹസ്സന് യൂസിഫിനെയും നിയമിച്ചു.
ഉത്തരവിലെ വ്യവസ്ഥകള്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി നടപ്പിലാക്കും. അത് പുറപ്പെടുവിച്ചതിനുശേഷം പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.


