
മനാമ: ബഹ്റൈനില്‍ 2025ന്റെ മൂന്നാം പാദത്തില്‍ ഏറ്റവുമധികം ബഹ്റൈനി തൊഴിലാളികളെ നിയമിച്ച 10 സ്ഥാപനങ്ങളെ തൊഴില്‍ മന്ത്രാലയം അഭിനന്ദിച്ചു.
ലുലു ബഹ്റൈന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, സില ഗള്‍ഫ്, മക്ഡൊണാള്‍ഡ്, ബാപ്കോ റിഫൈനിംഗ്, ഡേ ടുഡേ ഡിസ്കൗണ്ട് സെന്റര്‍, ക്വിക്ക് സീബ്ര സര്‍വീസസ്, ബഹ്റൈന്‍ എയര്‍പോര്‍ട്ട് സര്‍വീസസ്, സ്റ്റാര്‍ മാന്‍പവര്‍ സപ്ലൈ, ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്, ഹജീന്‍ ഫുഡ് ഡെലിവറി എന്നിവയെയാണ് അഭിനന്ദിച്ചത്.
മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ കമ്പനികളെല്ലാം ചേര്‍ന്ന് ഈ കാലയളവില്‍ 1,453 ബഹ്റൈനികളെയാണ് നിയമിച്ചത്. ഇതില്‍ 244 ബഹ്റൈനികളെ നിയമിച്ച ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് ഒന്നാം സ്ഥാനത്ത്.
