കണ്ണൂർ : മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്കുന്നു.
വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് അമ്പതിനായിരം രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി പി എല്‍ കുടുംബത്തിന് മുന്‍ഗണന. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, അത്തരം മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും.
സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനമുള്ള മക്കളുള്ളവരും സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. പ്രതേ്യകം തയ്യാറാക്കിയ അപേക്ഷ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഈ സാമ്പത്തിക വര്‍ഷം ഭൂമിയുടെ കരം ഒടുക്കിയ രസീത്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, കലക്ടറേറ്റ് എന്ന വിലാസത്തില്‍ അപേക്ഷിക്കാം. പുതുക്കിയ അപേക്ഷ ഫോറംhttp://www.minoritywelfare.kerala.gov.in ല്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 30.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു