
മനാമ: ബഹ്റൈനിലെ ഒരു നിക്ഷേപ കമ്പനി നിക്ഷേപകരുടെ പണം തട്ടിയെടുത്ത കേസില്‍ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷന് അപ്പീല്‍ നല്കി.
കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ പ്രതികളെയെല്ലാം ശിക്ഷിച്ചിട്ടും കമ്പനി ഉടമ മാത്രമായി തട്ടിയെടുത്ത തുക തിരിച്ചടച്ചാല്‍ മതിയെന്ന വിധിയില്‍ നിയമപരമായ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയതെന്ന് പബ്ലിക് പ്രോസിക്യൂഷന് മേധാവി അറിയിച്ചു. കമ്പനി ഉടമയ്ക്ക് തടവും തുക തിരിച്ചടയ്ക്കാനും ശിക്ഷ വിധിച്ചിട്ടും പണം തട്ടിപ്പില്‍ പങ്കുള്ള സി.ഇ.ഒയ്ക്കും രണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും തിരിച്ചടവ് ബാധ്യത ചുമത്തിയിട്ടില്ല. ഈ പിശക് തിരുത്താനാണ് അപ്പീല്‍ നല്‍കിയതെന്ന് പബ്ലിക് പ്രോസിക്യൂഷന് വിശദീകരിച്ചു.


