തിരുവനന്തപുരം: വ്യാപാര മേഖലയിലെ നികുതി ചോർച്ച ഒഴിവാക്കാൻ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കിയ ലക്കി ബിൽ മൊബൈൽ ആപ്ലിക്കേഷൻ മെയ് 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചരക്കുകളുടെയും സേവനങ്ങളുടെയും ബില്ലുകൾ വകുപ്പിന് നേരിട്ട് ലഭ്യമാക്കുകയാണ് ലക്ഷ്യം. ബിൽ ചോദിച്ച് വാങ്ങാൻ ഇത് ആളുകളെ പ്രചോദിപ്പിക്കുകയും കൃത്യമായ ബിൽ അടയ്ക്കാൻ വ്യാപാരികളെ നിർബന്ധിക്കുകയും ചെയ്യും. ജനങ്ങൾ അടയ്ക്കുന്ന നികുതി പൂർണ്ണമായും സർക്കാരിലേക്ക് എത്തുന്നതോടെ നികുതി വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് സർക്കാർ പ്രതീക്ഷിക്കുന്നു. ലക്കി ബിൽ ആപ്ലിക്കേഷനിൽ അപ്ലോഡ് ചെയ്യുന്ന ബില്ലുകൾക്ക് ദൈനംദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങൾക്ക് പുറമേ നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനവും നൽകും. 25 പേർക്ക് കുടുംബശ്രീ നല്കുന്ന 1000 രൂപയുടെ സമ്മാന പാക്കറ്റുകളും 25 പേർക്ക് 1000 രൂപയുടെ വനശ്രീ നല്കുന്ന സമ്മാനങ്ങളും നല്‍കും. പ്രതിവാര നറുക്കെടുപ്പിലൂടെ കെ.ടി.ഡി.സിയുടെ മൂന്ന് പകല്‍/രണ്ട് രാത്രി വരുന്ന സൗജന്യ ഫാമിലി താമസസൗകര്യം 25 പേര്‍ക്ക് ലഭിക്കും. പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാന ജേതാവിന് 10 ലക്ഷം രൂപയും രണ്ടാം സമ്മാനം രണ്ടു ലക്ഷം വീതം അഞ്ചു പേര്‍ക്കും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം അഞ്ചു പേര്‍ക്കും ലഭിക്കും. ബംപര്‍ വിജയിക്ക് 25 ലക്ഷം രൂപയും ലഭിക്കും. പ്രതിവര്‍ഷം അഞ്ചു കോടി രൂപയുടെ സമ്മാനങ്ങളാണ് ലഭിക്കുന്നത്.
Trending
- നേപ്പാളിൽ ‘ജെൻ സി’ കലാപം പടരുന്നു, 19 പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവെച്ചു
- കുൽഗാം ഏറ്റുമുട്ടൽ: 2 സൈനികർക്ക് വീരമൃത്യു, 2 തീവ്രവാദികൾ കൊല്ലപ്പെട്ടു
- ബീഹാർ വോട്ടർപട്ടിക പരിഷ്കരണം; തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശവുമായി സുപ്രീം കോടതി, ‘ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണം’
- ‘എല്ലാം ആസൂത്രിതം, വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ’; ആരോപണങ്ങളിൽ പ്രതികരണവുമായി ഡിവൈഎസ്പി മധുബാബു
- മനുഷ്യക്കടത്ത്: ബഹ്റൈനില്‍ ഏഷ്യക്കാരിയുടെ വിചാരണ നാളെ തുടങ്ങും
- മൂലധനത്തിന്റെ ഭാവി: ഐ.സി.എ.ഐ. ബഹ്റൈന്‍ ചാപ്റ്റര്‍ സെമിനാര്‍ നടത്തി
- ബഹ്റൈനില്‍ തീവ്രവാദം തടയാന്‍ കമ്മിറ്റി രൂപീകരിച്ചു
- ബഹ്റൈനില്‍ വനിതാ സ്പോര്‍ട്സ് കമ്മിറ്റി രൂപീകരിക്കും